ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങളെ ഒമ്പത് രാത്രികളും പത്ത് പകലുമായി ആരാധിക്കുന്ന പ്രധാന ഹൈന്ദവ ഉത്സവമാണ് നവരാത്രി. 2026ലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 ഞായറാഴ്‌ച ആരംഭിച്ച് ഒക്ടോബർ 20 ചൊവ്വാഴ്ച വിജയദശമിയോടെ സമാപിക്കുന്നു.
സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവം കൂടിയാണ് നവരാത്രി. ദേവീ പൂജക്ക് ഏറ്റവും പ്രാധാന്യമുള്ള ഈ സമയത്ത് ഭക്തിയോടെ ദേവിയെ പൂജിച്ചാൽ സർവ ആഗ്രഹങ്ങളും സാധിക്കുമെന്നാണ് വിശ്വാസം. നവരാത്രി നാളുകളിൽ ദേവീ പൂജ ചെയ്താൽ ഒരു വർഷംവരെ അതിന്റെ ഫലം ലഭിക്കും. വിദ്യാതടസം മാറുക, സന്താന സിദ്ധി, മംഗല്യ ഭാഗ്യം, ശത്രുനാശം, ദാരിദ്ര്യമുക്തി എന്നിവയുമുണ്ടാകും.
കേരളത്തിൽ നവരാത്രി വിവിധയിനം ഭക്ഷണങ്ങളുടെ കൂടെ ആഘോഷമാണ്. ഓരോ ആഘോഷത്തിനും അതിന്റേതായ രുചിഭേദങ്ങളുണ്ട്. ഓണത്തിനും ക്രിസ്‌മസിനും വിഷുവിനുമെല്ലാം കേരളത്തിന് തനതായ വിഭവങ്ങളുണ്ട്. അതുപോലെ നവരാത്രിക്കും തലമുറകളായി കൈമാറിവന്ന പരമ്പരാഗത പാചകരീതികളുടെ സുഗന്ധം കേരളത്തിലെ അടുക്കളകളിൽ നിറയാറുണ്ട്. കേരളത്തിന്റെ നവരാത്രി വിശേഷവിഭവങ്ങൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
Navaratri, a significant Hindu festival, celebrates the nine forms of Adiparashakti over ten days, concluding on Vijayadashami. In 2026, it runs from October 11 to 20. Beyond devotion, music, and dance, Kerala specifically marks Navaratri with traditional culinary preparations such as Neyyappam, Uzhunnu Vada, and various regional payasams, reflecting generational recipes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |