SignIn
Kerala Kaumudi Online
Saturday, 10 October 2026 5.42 PM IST

ബാബ വാംഗയുടെ ആ പ്രവചനം സത്യമായാൽ! 2027ഓടെ മനുഷ്യർക്ക് അമാനുഷിക ശക്തികൾ ലഭിക്കും

baba-vanga
ബാബ വാംഗ

ലോകത്തെ തന്നെ ഞെട്ടിച്ച സംഭവങ്ങൾ പ്രവചിച്ചയാളാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയെന്നാണ് പറയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെയും സാർ ബോറിസ് മൂന്നാമന്റെയും മരണ തീയതി, റഷ്യൻ അന്തർവാഹിനി കർസ്‌ക് മുങ്ങിയത്, കിഴക്കൻ ബൾഗേറിയയിലുണ്ടായ ഭൂകമ്പം, യുഎസിലെ സെപ്തംബർ 11 ആക്രമണം, 2004ലെ സുനാമി എന്നീ സംഭവങ്ങളൊക്കെ ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു.

ഇപ്പോഴിതാ 2027ലെ ബാബ വാംഗയുടെ ചില പ്രവചനങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. അടുത്തിടെയാണ് ഈ പ്രവചനങ്ങൾ പുറത്തുവന്നത്. അതിലൊന്ന് അമാനുഷിക ശക്തികളെക്കുറിച്ചുള്ളതാണ്. 2027ഓടെ മനുഷ്യർക്ക് അമാനുഷിക ശക്തികൾ അല്ലെങ്കിൽ 'സൂപ്പർ ഹ്യൂമൻ പവേഴ്സ്' ലഭിക്കുമെന്ന് ബാബ വാംഗ പ്രവചിച്ചതായി അനുയായികൾ അവകാശപ്പെടുന്നു. എന്നാൽ ബാബ വാംഗയുടെ ഈ പ്രവചനത്തെ വളരെ തമാശ രൂപേണയാണ് സൈബർ ലോകം സ്വീകരിക്കുന്നത്.

'രാവിലെ എഴുന്നേറ്റ് ജോലിക്കും കോളേജിലും പോകാൻ മടിയുള്ളവർ അടുത്ത വർഷം മുതൽ പറന്ന് നടക്കും' , 'സൂപ്പർ പവർ കിട്ടിയിട്ട് വേണം ഈ ലോകം മുഴുവൻ കറങ്ങാൻ', 'മനുഷ്യർക്ക് സൂപ്പർ പവർ ലഭിക്കുമെന്നല്ല മറിച്ച് 2027 ഡിസംബറിൽ റിലീസ് ചെയ്യാൻ പോകുന്ന 'അവഞ്ചേഴ്സ്: സീക്രട്ട് വാർഡിന്റെ' കഥയാണ് ബാബ പറഞ്ഞത്', - ഇങ്ങനെ പോകുന്നു കമന്റുകൾ.

സ്വർണം

ബാബ വാംഗയുടെ അടുത്ത പ്രവചനം സ്വർണത്തെക്കുറിച്ചുള്ളതായിരുന്നു. അടുത്ത വർഷം സ്വർണത്തിന്റെ മൂല്യം വലിയ രീതിയിൽ ഉയരുമെന്നാണ് ബാബ വാംഗ പറയുന്നത്. സ്വർണവില 25 ശതമാനം മുതൽ 40 ശതമാനംവരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പുതിയ ഊർജ്ജ സ്രോതസ്

2027ഓടെ ഒരു പുതിയ ഊർജ്ജ സ്രോതസ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുക്കുമെന്നും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. 'ന്യൂക്ലിയർ ഫ്യൂഷന്റെ' സാദ്ധ്യതയാണ് ഇതിലൂടെ പലരും ചൂണ്ടിക്കാണിക്കുന്നത്.

പുതിയ പ്രസിഡന്റ്

2027ന്റെ തുടക്കത്തോടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സ്ഥാനമൊഴിയുമെന്നും പുതിയ നേതാവ് ഉദയം കൊള്ളുമെന്നും പ്രവചനത്തിൽ വ്യക്തമാക്കുന്നു.

English Summary

Predictions attributed to Bulgarian mystic Baba Vanga for 2027 have sparked discussions on social media. One claim suggests that humans may gain supernatural or “superhuman” powers by 2027, prompting humorous reactions and memes online.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BABA VANGA PREDICTIONS 2027, SUPERNATURAL POWERS PREDICTION, BABA VANGA LATEST PREDICTIONS, 2027 PREDICTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE