SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.42 AM IST

മനുഷ്യനുമായി നേരിട്ട് ഏറ്റുമുട്ടി റോബോട്ട്, ജയിച്ചതാരെന്നോ?; പുത്തൻ ഗെയിമിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറൽ

human-vs-humanoid-robot
മനുഷ്യനും റോബോട്ടും തമ്മിൽ റിംഗിൽ ഏറ്റുമുട്ടുന്നു

സാൻ ഫ്രാൻസിസ്‌കോ: ആറടി ഉയരമുള്ള ഹ്യൂമനോയിഡ് റോബോട്ടും മനുഷ്യനും തമ്മിലുള്ള അപൂർവ പോരാട്ടം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യുഎസ് ആസ്ഥാനമായ റോബോട്ടിക് കമ്പനി റെക് ആണ് സാൻഫ്രാൻസിസ്‌കോയിൽ മത്സരം സംഘടിപ്പിച്ചത്. മനുഷ്യർക്ക് ദൂരെനിന്ന് നിയന്ത്രിക്കാൻ കഴിയുന്ന റോബോട്ടുകളെ ഉപയോഗിച്ചുള്ള വെർച്വൽ റിയാലിറ്റി കോംബാറ്റ് ഗെയിമിന്റെ ഭാഗമായാണ് പരീക്ഷണ പോരാട്ടം നടത്തിയത്.

ഇൻഫ്ലുവൻസറും കണ്ടന്റ് ക്രിയേറ്ററുമായ ഫ്രാങ്കി ലാപെന്നയാണ് റോബോട്ടുമായി മത്സരിച്ചത്. ഫൈറ്റിംഗ് കേജിനുള്ളിൽ നടന്ന പോരാട്ടത്തിന് മുന്നോടിയായി റോബോട്ട് റിംഗിൽ ചുറ്റിനടന്ന് വാം അപ് ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. പോരാട്ടം ആരംഭിച്ചതോടെ ലാപെന്ന റോബോട്ടിന് നേരെ നിരവധി പഞ്ചുകൾ പ്രയോഗിച്ചു. ഇതിന് മറുപടിയായി റോബോട്ട് പഞ്ചുകളും ശക്തമായ കിക്കുകളും നടത്തി. റോബോട്ടിന്റെ ചില കിക്കുകളുടെ ആഘാതത്തിൽ ലാപെന്ന കേജിനുള്ളിൽ തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. മനുഷ്യനെ നേരിടാൻ കഴിയുന്ന തരത്തിലുള്ള വേഗവും ശാരീരികശക്തിയും റോബോട്ടിനുണ്ടെന്നതിന്റെ സൂചനയാണ് ദൃശ്യങ്ങളെന്നാണ് വിലയിരുത്തൽ.

തങ്ങളുടെ ആദ്യത്തെ മനുഷ്യ-ഹ്യൂമനോയ്‌ഡ് പോരാട്ടമാണിതെന്ന് റെക് അറിയിച്ചു. മത്സരത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കമ്പനി വ്യക്തമാക്കി. 'മനുഷ്യനും ടെർമിനേറ്റർ റോബോട്ടും തമ്മിലുള്ള ആദ്യ പോരാട്ടത്തിലൂടെ ചരിത്രം സൃഷ്‌ടിച്ചു. ഫ്രാങ്കി ലാപെന്ന തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്തു'- എന്ന കുറിപ്പോടെയാണ് റെക് പോരാട്ടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്.

പുറത്തുവന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. ഭാവിയിൽ മനുഷ്യനും റോബോട്ടും തമ്മിലുള്ള മത്സരങ്ങൾ പ്രൊഫഷണൽ കോംബാറ്റ് സ്‌പോർട്‌സിന്റെ ഭാഗമാകുമെന്ന അഭിപ്രായങ്ങളാണ് പലരും ഉയർത്തുന്നത്.

English Summary

A humanoid robot battled influencer Frankie LaPenna in a viral human-vs-robot fight in San Francisco, sparking fresh debate over robots entering professional combat sports.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROBOT ATTACK, HUMAN VS ROBOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE