SignIn
Kerala Kaumudi Online
Wednesday, 15 July 2026 6.07 PM IST

'പുതിയത് വേണ്ട, പഴയതുമതി'; ചവിട്ടി പഠിച്ച സൈക്കിൾ കേടായി, വിതുമ്പിക്കരഞ്ഞ് കുരുന്ന്

kid
സൈക്കിൾ കേടായിപ്പോയതിന്റെ വിഷമത്തിൽ കരയുന്ന കുരുന്ന്

പുതിയ സാധനങ്ങൾ ലഭിക്കുമ്പോൾ പഴയത് ഉപേക്ഷിക്കുകയോ മറ്റാർക്കെങ്കിലും നൽകുകയോ ചെയ്യുന്നവരാകും പലരും. എന്നാൽ, ചിലരാകട്ടെ എത്ര പഴകിയാലും ഉപയോഗ ശൂന്യമായാലും അത്രമേൽ പ്രിയപ്പെട്ട സാധനങ്ങൾ ഉപേക്ഷിക്കാതെ സൂക്ഷിച്ചുവയ്‌ക്കും. അതിന് കേടുപാട് സംഭവിക്കുമ്പോൾ സ്വയം വേദനിക്കും. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

തന്റെ പ്രിയപ്പെട്ട സൈക്കിൾ കേടായിപ്പോയതിന്റെ വിശമച്ചിൽ വിതുമ്പിക്കരയുന്ന ഒരു കുരുന്നിന്റേതാണ് വീഡിയോ. പുതിയ സൈക്കിൾ വാങ്ങിനൽകാമെന്ന് പറഞ്ഞിട്ടും അത് ഉപേക്ഷിക്കാൻ അവൻ തയ്യാറാകുന്നില്ല. സൈക്കിളിൽ നിന്ന് ഇളകി മാറിയ ഓരോ ഭാഗവും തൊട്ടുകാണിച്ചുകൊണ്ടാണ് അവൻ കരയുന്നത്. പുതിയ കളിപ്പാട്ടങ്ങൾ കിട്ടുന്നതിനായി പഴയത് ഒളിപ്പിച്ചുവയ്‌ക്കുകയോ കേടാക്കുകയോ ചെയ്യുന്ന കുസൃതി കുട്ടന്മാർക്കിടയിലാണ് ഈ കുരുന്ന് വ്യത്യസ്‌തനാകുന്നത്.

'ഇതൊരു പഴയ സെക്കന്റ് യൂസ്‌ഡ് സൈക്കിൾ ആയിരുന്നു. അവന് ചവിട്ടി പഠിക്കാൻ ഒരാൾ കൊടുത്തതായിരുന്നു. അതിന് ഒമ്പത് വർഷത്തെ പഴക്കം ഉണ്ട്. ഇന്ന് അത് ഒടിഞ്ഞു നശിച്ചു. ഇനി ഉപയോഗിക്കാൻ പറ്റില്ല. പുതിയ സൈക്കിൾ വാങ്ങാമെന്ന് പറഞ്ഞിട്ടും അവൻ അത് സമ്മതിക്കാതെ ഒരു പാട് കരഞ്ഞു. അവനത് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. ഓരോന്നും നമുക്ക് വിലപ്പെട്ടതാകുന്നത് നമ്മൾ അതിന് എത്രത്തോളം വില കൊടുക്കുന്നു എന്നതിലാണ്. കുട്ടികളിൽ നിന്നു പോലും നമ്മൾ എന്തെല്ലാം പഠിക്കേണ്ടിയിരിക്കുന്നു' വീഡിയോയ്‌ക്ക് താഴെയുള്ള കുറിപ്പിൽ പറയുന്നു.

നിരവധിപേരാണ് വീഡിയോയ്‌ക്ക് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. പുതിയ സൈക്കിൾ വാങ്ങിത്തരാമെന്ന് ചിലർ പറയുമ്പോൾ രക്ഷിതാക്കൾ അത് സ്‌നേഹത്തോടെ നിരസിക്കുകയാണ് ചെയ്യുന്നത്. അടുത്തുള്ള വെൽഡിംഗ് വർക്ക് ഷോപിൽ കാണിച്ചാൽ സൈക്കിൾ നന്നാക്കിത്തരുമെന്നും ചിലർ അഭിപ്രായപ്പെടുന്നു.

A post shared by Syamabijin (@syamabijin)


English Summary

A heartwarming video of a young boy crying over his broken old bicycle has gone viral on social media. Despite being offered a new bicycle, the child refuses to let go of the one he had cherished for years, highlighting the deep emotional bond he shared with it. The video has touched many viewers, reminding them that the value of possessions often lies in the love and memories attached to them.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KID, EMOTIONAL VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY