SignIn
Kerala Kaumudi Online
Tuesday, 21 July 2026 2.27 PM IST

എന്തൊക്കെ ചെയ്തിട്ടും വായ്നാറ്റം മാറുന്നില്ലേ? പരിഹാരം അടുക്കളയിലുണ്ട്

bad-mouth-smell
പ്രതീകാത്മക ചിത്രം

കുട്ടികളും മുതിർന്നവരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് വായ്നാറ്റം. മോണരോഗങ്ങൾ, പല്ലിലെ കേടുകൾ, പല്ലിനിടയിലെ ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവയാണ് വായ്‌നാറ്റത്തിന്റ കാരണങ്ങൾ. ശുചിത്വത്തിന്റെ കാര്യത്തിൽ എത്ര ശ്രദ്ധിച്ചാലും പലപ്പോഴും വായ്നാറ്റം വില്ലനാകാറുണ്ട്. വായ് തുറന്ന് സംസാരിക്കാൻപോലും ഇത് തടസമാകും.

രണ്ടുനേരം നന്നായി ബ്രഷ് ചെയ്താലും വിപണിയിൽ ലഭിക്കുന്ന വ്യത്യസ്തമായ മൗത്ത് വാഷുകളും ടൂത്ത് പേസ്റ്റുകളും ഉപയോഗിച്ചിട്ടും ഈ പ്രശ്നം പൂർണമായും പരിഹരിക്കാൻ കഴിയാതെ വരാറുണ്ട്. എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾ നിങ്ങളെ അലട്ടില്ല. വായ്നാറ്റത്തിനുള്ള പ്രകൃതിദത്തമായ പരിഹാരം അടുക്കളയിൽ തന്നെയുണ്ട്.

  • ദഹനാരോഗ്യത്തിന് ഏറ്റവും ഫലപ്രദമായ ഒന്നാണ് പെരുംജീരകം. അസിഡിറ്റി കുറയ്ക്കാൻ ഇത് സഹായിക്കും. എന്നാൽ ഭക്ഷണത്തിനു ശേഷം അൽപ്പം ജീരകം കഴിക്കുന്നത് ശീലമാക്കിയാൽ വായ്നാറ്റം കുറയ്ക്കാൻ സാധിക്കും.

  • ആന്റിബാക്ടീരിയൽ സവിശേഷതകളുള്ള മറ്രൊരു ചേരുവയാണ് ഗ്രാമ്പൂ. വായ്നാറ്റം അകറ്രാൻ ഏറ്റവും ഫലപ്രദമായ ഒന്നാണിത്. ഗ്രാമ്പൂവിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വായ്നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. വായ്നാറ്റം അനുഭവപ്പെടുമ്പോൾ ഒന്നോ രണ്ടോ ഗ്രാമ്പൂ വായിലിട്ട് പതുക്കെ ചവയ്ക്കുക. ഇതിന്റെ നീര് വായയിലെ ദുർഗന്ധം അകറ്റും.

  • വായ്നാറ്റം അകറ്റാനും വായ ഫ്രഷാക്കി വയ്ക്കാനും നാരങ്ങ വളരെ ഫലപ്രദമാണ്. നാരങ്ങയിലെ വിറ്റാമിൻ സി വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും ഉമിനീരിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ അര മുറി നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് വായ്നാറ്റം അകറ്റാൻ നല്ലതാണ്.

  • കറികളിലും ചട്‌നികളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് പുതിനയില. ധാരാളം ആരോഗ്യ ഗുണങ്ങളടങ്ങിയ പുതിനയില ചേർത്ത ചായകുടിക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും. പുതിനയില ചവയ്ക്കുന്നതും ഗുണപ്രദമാണ്.

English Summary

Bad breath can be reduced with simple kitchen remedies and proper oral care. Natural ingredients commonly found at home may help freshen breath and support better mouth hygiene.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAD BREATH REMEDY, MOUTH ODOR, ORAL HYGIENE, HEALTHTIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY