SignIn
Kerala Kaumudi Online
Tuesday, 21 July 2026 2.27 PM IST

കറിവേപ്പില ഒരു വർഷം വരെ കേടുവരാതെ സൂക്ഷിക്കാം, രുചിയിലും മാറ്റംവരില്ല; ഈ വിദ്യ പരീക്ഷിച്ച് നോക്കൂ

curry-leaves
പ്രതീകാത്മക ചിത്രം

മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത സാധനമാണ് കറിവേപ്പില. മിക്ക വീടുകളിലും കറിവേപ്പിലയുടെ ചെടിയും കാണാറുണ്ട്. ഭക്ഷണത്തിന് രുചികൂട്ടാൻ മാത്രമല്ല, ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം കറിവേപ്പില വളരെ നല്ലതാണ്. എന്നാൽ, വിപണിയിൽ ലഭിക്കുന്ന കറിവേപ്പിലയിലെല്ലാം വിഷാംശം ഉണ്ടാകാറുണ്ട്. അതിനാൽ, വിഷാംശം ഒട്ടുമില്ലാത്ത കറിവേപ്പില കിട്ടിയാൽ അത് സൂക്ഷിച്ചുവയ്‌ക്കാനാണ് എല്ലാവരും ശ്രമിക്കാറുള്ളത്. ഇത്തരത്തിൽ കറിവേപ്പില ഒരു വർഷത്തോളം കേടുവരാതെ സൂക്ഷിക്കാൻ പറ്റുന്ന ചില വിദ്യകൾ പരിചയപ്പെടാം. വിദേശത്ത് പോകുന്നവർക്കും ഏറെ ഉപയോഗപ്പെടുന്ന മാർഗമാണിത്.

വെള്ളത്തിലിട്ട് സൂക്ഷിക്കാം

ചെടിയിൽ നിന്ന് തണ്ടുകളോടെ ഇലകൾ മുറിച്ചെടുക്കണം. ശേഷം ഒരു ഗ്ലാസ് ജാറിൽ വെള്ളം നിറച്ച് അതിൽ ഈ തണ്ടുകളിട്ട് വയ്‌ക്കണം. ഇങ്ങനെ ചെയ്‌‌താൽ കറിവേപ്പില ഒരാഴ്‌ചയോളം കേടുവരാതെയിരിക്കും.

ഫ്രിഡ്‌ജിൽ സൂക്ഷിക്കാം

ഒരു പാത്രം നിറയെ വെള്ളമെടുത്ത് അതിലേക്ക് അൽപ്പം വിനാഗിരി ചേർത്ത് യോജിപ്പിക്കണം. തണ്ടോടുകൂടി പൊട്ടിച്ച ഇലകൾ ഇതിലേക്ക് കുറച്ചുസമയം മുക്കിവയ്‌ക്കുക. ശേഷം ഈ ഇലകൾ കഴുകിയെടുത്ത് വെള്ളം മാറാനായി ഒരു പേപ്പറിൽ നിവർത്തിവയ്‌ക്കുക. ഇലകളിലെ ജലാംശം പൂർണമായും മാറുമ്പോൾ ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. ഇങ്ങനെ ചെയ്‌താൽ കറിവേപ്പില ആറ് മാസം വരെ കേടുകൂടാതെയിരിക്കും.

പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കാം

വിനാഗിരിയും വെള്ളവും ചേ‌ർത്തുള്ള മിശ്രിതത്തിൽ മുക്കിവച്ച ഇലകൾ കോട്ടൺ തുണിക്ക് പകരം പ്ലാസ്റ്റിക് പാത്രത്തിലോ ഗ്ലാസ് ജാറിലോ സൂക്ഷിക്കാവുന്നതാണ്. പ്ലാസ്റ്റിക് പാത്രത്തിൽ ടിഷ്യൂ പേപ്പർ വിരിച്ചശേഷം അതിന് മുകളിലാണ് കറിവേപ്പില വയ്‌ക്കേണ്ടത്. ശേഷം മറ്റൊരു ടിഷ്യു പേപ്പർ കൊണ്ട് ഇതിനെ മൂടണം. പാത്രം നന്നായി മുറുക്കി അടയ്‌ക്കണം. ഇങ്ങനെ ചെയ്‌താൽ രണ്ട് മാസംവരെ കേടുകൂടാതെയിരിക്കും.

ഒരുവർഷം കേടുവരില്ല

വിനാഗിരിയും വെള്ളവും ചേ‌ർത്തുള്ള മിശ്രിതത്തിൽ മുക്കിവച്ച ഇലകൾ തണ്ടിൽ നിന്ന് മാറ്റുക. ശേഷം ഉണക്കിയെടുത്ത് സിപ്പ്‌ലോക്ക് കവറുകളിൽ സൂക്ഷിക്കുക. വായു ഒട്ടും കടക്കാത്ത വിധത്തിൽ വേണം ഇവ അടയ്‌ക്കാൻ. ശേഷം ഫ്രീസറിൽ സൂക്ഷിക്കുക.

English Summary

Highlighting the importance of curry leaves in Kerala kitchens and concerns over market-bought toxicity, this article details methods for extended preservation. Techniques described include storing stems in water for a week, refrigerating vinegar-treated leaves for up to six months, and sealing dried leaves in ziplock bags for freezer storage, allowing them to last up to a year.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CURRY LEAVES STORAGE, PRESERVE CURRY LEAVES, KITCHEN TIPS, KARIVEPPILA SOOKSHIKKAM, CURRY LEAVES FRESHNESS TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY