SignIn
Kerala Kaumudi Online
Saturday, 10 October 2026 5.43 PM IST

ഇനി വെറുതെ വൻതുക മുടക്കി കെമിക്കലുകൾ വാങ്ങേണ്ട, വീട്ടിൽതന്നെ അടിപൊളി റൂം ഫ്രഷ്‌നർ ഉണ്ടാക്കാം

room
എഐ ചിത്രം

വീടിനുള്ളിൽ സുഗന്ധം പരത്താൻ ഇനി വലിയ തുക ചെലവാക്കി കെമിക്കലുകൾ വാങ്ങേണ്ടതില്ല. കുറച്ച് റോസ്‌മേരി ഇലകളും ഗ്രാമ്പൂവും മാത്രം മതിയാകും. മത്സ്യമാംസാദികൾ പാകം ചെയ്യുമ്പോഴുണ്ടാകുന്ന ദു‌ർഗന്ധവും കുളിമുറിയിലും ടോയ്‌ലറ്റിലും നിന്നുള്ള ദുർഗന്ധവും മറ്റുമകറ്റാൻ ഇത് സഹായിക്കും.

തയ്യാറാക്കുന്ന വിധം

  • ആദ്യം ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുക്കുക.
  • ഇതിലേയ്ക്ക് ആവശ്യത്തിന് ഗ്രാമ്പൂവും റോസ്‌മേരി ഇലകളും ചേർക്കുക.
  • വെള്ളം നന്നായി തിളപ്പിച്ചതിനുശേഷം തീ കുറക്കുക.
  • തിളച്ച വെള്ളത്തിൽ നിന്ന് പുറത്തുവരുന്ന സുഗന്ധം വീടിനുള്ളിൽ നിറയാൻ അനുവദിക്കുക.
  • ശേഷം തീ അണയ്ക്കാം.

എപ്പോഴൊക്കെ ഉപയോഗിക്കാം?

  • പാചകത്തിന് ശേഷം
  • വീട്ടിൽ അതിഥികൾ വരുന്നതിന് തൊട്ടുമുൻപ്
  • വീട്ടിൽ ഇടയ്ക്കിടെ സുഗന്ധം നിറയ്ക്കാൻ

അറിയേണ്ട കാര്യങ്ങൾ

  • കെമിക്കൽ എയർ ഫ്രഷ്‌നറിന് പകരമായി ഉപയോഗിക്കാമെങ്കിലും ഇത് കീടാണുക്കളെ തുരത്താനും വീട് അണുവിമുക്തമാക്കാനും സഹായിക്കുന്നില്ല.
  • ആരോഗ്യം മെച്ചപ്പെടുത്താനും സഹായകമാകുന്നില്ല.
  • മൈഗ്രേൻ, അലർജി പോലെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഈ സുഗന്ധം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
  • അഴുക്കുചാൽ, ഓട തുടങ്ങിയവയിൽ നിന്നുള്ള ദുർഗന്ധം തടയാൻ ഇത് സഹായിക്കില്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ ദുർഗന്ധത്തിൽ നിന്ന് രക്ഷ നേടാൻ സാധിക്കുകയുള്ളൂ.

English Summary

Rosemary leaves and cloves can be boiled in water to create a natural home fragrance, helping mask cooking smells and unpleasant odours. The method is simple and can be used after cooking or before guests arrive. However, it does not disinfect the house, kill germs, or improve health. Strong fragrances may also trigger allergies or migraines in sensitive individuals.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROSEMARY CLOVES AIR FRESHENER, NATURAL HOME FRAGRANCE, HOME ODOR REMOVAL TIPS, VEETILE DURGANDHAM MAATTAN, NATURAL AIR FRESHENER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE