SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.33 AM IST

2026ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം മലയാളിക്ക്; അഭിമാനമായി 19കാരി കെസിയ

kaziah-liz-mejo
കെസിയ ലിസ് മെജോ

2026ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം ചൂടി കേരളത്തിൽ നിന്നുള്ള 19കാരിയായ കെസിയ ലിസ് മെജോ. ഇന്നലെ ജയ്‌പൂരിലായിരുന്നു സൗന്ദര്യമത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ നടന്നത്. രാജ്യത്തുടനീളം നിന്നുള്ള 52 മത്സരാർത്ഥികളെ മുട്ടുമടക്കിച്ചാണ് കെസിയ ഒന്നാമതെത്തിയത്. മുൻ മിസ് യൂണിവേഴ്‌സ് ഇന്ത്യയായ മണിക വിശ്വകർമയായിരുന്നു കെസിയയ്ക്ക് കിരീടം ചൂടികൊടുത്തത്.

നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. 'ലോകത്തിന്റെ നെറുകയിൽ നിൽക്കുന്നതായി അനുഭവപ്പെടുന്നു. മൂന്നുവർഷത്തിലേറെയുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നിമിഷം. കേരളത്തിലേയ്ക്ക് ഈ കിരീടം കൊണ്ടുപോകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്'- കിരീടനേട്ടതിന് പിന്നാലെ കെസിയ പ്രതികരിച്ചു.

'എന്റെ ആദ്യ പ്ളാൻ മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്നതാണ്. ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കേരളത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യ എന്നതിന്റെ അർത്ഥം എന്താണെന്ന് ലോകത്തെ അറിയിക്കാൻ ആഗ്രഹിക്കുന്നു'- കെസിയ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ആദ്യ മിസ് യൂണിവേഴ്സ് സുസ്‌മിത സെൻ, മുൻ മിസ് യൂണിവേഴ്സ് ഇന്ത്യ ഉർവശി റൗട്ടേല, മിസ് യൂണിവേഴ്സ് ഇന്ത്യ 2024 റിയ സിംഗ, മുൻ മിസ് ഇന്ത്യ യൂണിവേഴ്സും മിസ് യൂണിവേഴ്സ് റണ്ണറപ്പുമായ സെലീന ജെയ്റ്റ്‌ലി, പരിസ്ഥിതി പ്രവർത്തകയും ചലച്ചിത്ര നിർമ്മാതാവുമായ പ്രജ്ഞ കപൂർ എന്നിവരായിരുന്നു ജഡ്ജിംഗ് പാനലിലുണ്ടായിരുന്നത്.

English Summary

Nineteen-year-old Kezia Liz Mejo from Kerala was crowned Miss Universe India 2026 at a grand finale held yesterday in Jaipur. She triumphed over 52 contestants from across the nation. Mejo will now represent India at the 75th Miss Universe competition in Puerto Rico this November, aiming to bring the global crown to the country.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAZIAH LIZ MEJO, MISS UNIVERSE INDIA 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY