ഒരുകാലത്ത് ഏറെ ജനപ്രീതി നേടിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഓർക്കുട്ട് തിരിച്ചെത്തുന്നു. പ്ലാറ്റ്‌ഫോം പുനരുജ്ജീവിപ്പിക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് അടുത്തിടെ സ്ഥാപകൻ ഓർക്കുട്ട് ബ്യൂക്കോക്ടൻ എക്സിൽ കുറിച്ചു. എന്നാൽ എപ്പോൾ, എങ്ങനെ എന്നുള്ള വിവരങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അർത്ഥവത്തായ ബന്ധങ്ങളേക്കാൾ പ്ലാറ്റ്‌ഫോമുകൾ യൂസർ എൻഗേജ്മെന്റിന് മുൻഗണന നൽകിയതോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ സോഷ്യൽ മീഡിയ വളരെയധികം മാറിയിട്ടുണ്ടെന്ന് അദ്ദേഹം വിമർശിച്ചു.
മറ്റൊരു രാജ്യത്തുനിന്നുള്ള അപരിചിതനുമായുള്ള ചെറിയൊരു സംഭാഷണം പോലും പ്രത്യേകതയുള്ളതായി തോന്നുമായിരുന്നുവെന്നും കാരണം ആ ബന്ധങ്ങൾ ആത്മാർത്ഥമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആളുകളെ യഥാർത്ഥ ബന്ധങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്നതിന് പകരം ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഫീഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഈ മാറ്റം യുവാക്കൾക്കിടയിൽ ഏകാന്തത വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും ഓർക്കുട്ട് ബ്യൂക്കോക്ടൻ കുറിച്ചു. ഓൺലൈൻ ഇടപാടുകളിൽ നിർമിത ബുദ്ധിയുടെ (എഐ) പങ്ക് വർദ്ധിച്ചുവരുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത് സോഷ്യൽ നെറ്റ്‌വർക്കിംഗിനെ അർത്ഥവത്താക്കിയ മനുഷ്യബന്ധങ്ങളെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹ ആരോപിക്കുന്നു. തന്റെ പദ്ധതിക്ക് ഇന്റർനെറ്റ് ഉപയോക്താക്കൾ പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
The internet should help us find our people. Friendship. Community. A place to belong.
Help me bring Orkut back in that spirit. Add your name at https://t.co/FO48fJMjEq and share your supporter card with someone you want to bring along.
Love,
— Orkut Buyukkokten (@orkut) October 8, 2026
Orkut https://t.co/zesE18Y3Fd
ഗൂഗിൾ എൻജിനീയർറായ ഓർക്കൂട്ട് ബ്യൂക്കോക്ടൻ നിർമ്മിച്ച് ഗൂഗിൾ നടത്തിവന്നിരുന്ന ആദ്യകാല സോഷ്യൽ മീഡിയ സേവനമായിരുന്നു ഓർക്കൂട്ട്. 2004 ജനുവരിയിലാണ് ഇത് ആരംഭിച്ചത്. പ്രൊഫൈലുകൾ, കമ്മ്യൂണിറ്റികൾ. സുഹൃത്ത് ശൃംഖലകൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക് പരസ്പരം ബന്ധപ്പെടാനുള്ള അവസരം ഇത് നൽകിയിരുന്നു. എന്നാൽ ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ വരവോടെ 2014 സെപ്തംബറിൽ ഗൂഗിൾ ഓർക്കൂട്ട് പൂട്ടി.
Orkut, the once-popular social media platform, may make a comeback. Founder Orkut Büyükkökten recently discussed his plans to revive the platform in a post on X, but did not reveal a timeline or specific details. He criticised modern social media platforms for prioritising user engagement over meaningful connections and expressed concern that these changes contribute to loneliness among young people.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |