SignIn
Kerala Kaumudi Online
Monday, 21 September 2026 12.24 PM IST

അലൗകികം

poem

ഞാനും നീയും
മായും മാത്ര-
മാത്രം ക്ഷാത്ര
പാത്രം ദ്വൈതം
മുപേക്ഷിച്ച ദ്വൈത
ക്ഷേത്രത്തിൻ നിർമ്മിതി
യേകഗാത്രലയനം
നാമൊന്നെന്ന ദർശനം
പാരിടം സ്വർഗ്ഗസമാനം
പൂവിടും സർഗ്ഗസുജാതം

താനുമവനുമുണ്ടെന്ന-
തീണ്ടലിൻ കറയലിഞ്ഞു
നേരിൻ സ്ഫടികം തെളിഞ്ഞു
പൂഴിയും കാണാമൊഴുക്കിൻ
പുഴയുമാഴഭേദത്തിൻ
വിഴുപ്പുകൾ വിട്ടുണ്മകൾ

വെറുപ്പിൻവീക്ഷണങ്ങൾ
വെറുമുദരവേഷങ്ങൾ
ചോരതേടുംകുറുക്കൻ
കേവല കൗശലങ്ങൾ

ചെറുയാത്രയീ ജീവിതം
ചെറ്റുദൂരമീജാതകം
വെടിയുപ്പുവിട്ടു
കറിയുപ്പുതൊട്ടു
സമാഗമസദ്യ
സമാധാനപഥ്യം
രുചിരം സ്വദിക്കാം
രുധിരം മറിക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY