SignIn
Kerala Kaumudi Online
Monday, 27 July 2026 2.29 AM IST

സെൻസസ് ഒന്നാംഘട്ടം ആദ്യം പൂർത്തിയാക്കി കുട്ടനാട്

# മാവേലിക്കര മുനിസിപ്പാലിറ്റിക്കും നേട്ടം

ആലപ്പുഴ: സെൻസസ് 2027ന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളായ ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും സംസ്ഥാനത്ത് ആദ്യമായി പൂർത്തിയാക്കി കുട്ടനാട് താലൂക്ക് ഓഫീസും മാവേലിക്കര മുനിസിപ്പാലിറ്റിയും. രണ്ടിടങ്ങളിലും ഒന്നാംഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി.സംസ്ഥാനത്തെ 78 താലൂക്ക് ഓഫീസുകളിൽ നിന്നാണ് കുട്ടനാട് സവിശേഷ നേട്ടം സ്വന്തമാക്കിയത്. നഗരസഭാ മേഖലകളിൽ മാവേലിക്കര മുനിസിപ്പാലിറ്റിയും നേട്ടം കൈവരിച്ചു. കായലും കരയും ഇടകലർന്നതും ഗതാഗത-ഭൗമശാസ്ത്രപരമായി വെല്ലുവിളി നിറഞ്ഞതുമായ പ്രദേശമായിട്ടും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് കുട്ടനാട് ഈ നേട്ടം കൈവരിച്ചത്.

പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കുട്ടനാട് തഹസിൽദാർ പി.കെ. സൗമ്യ, താലൂക്ക് ഓഫീസിലെ ജീവനക്കാർ, മാവേലിക്കര മുനിസിപ്പൽ സെക്രട്ടറി മേഘ മേരി കോശി, മുനിസിപ്പാലിറ്റിയിലെ ജീവനക്കാർ എന്നിവരെ ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസറും ജില്ലാ കലക്ടറുമായ ഷാജി വി.നായർ അഭിനന്ദിച്ചു.ജില്ലയിൽ ആകെ 3,707 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളിൽ 2,607ലും എന്യൂമറേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലെയും ഒന്നാംഘട്ട എന്യൂമറേഷൻ പ്രവർത്തനങ്ങൾ 28നകം പൂർത്തിയാക്കുന്ന തരത്തിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL