SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.36 AM IST

സംയുക്ത പ്രതിഷേധാഗ്നി

hj

ആലപ്പുഴ: ഭാവി തലമുറയെ തല്ലി തകർക്കുന്ന പൊലീസ് നരനായാട്ടിനെതിരെ ബെഫി - ഓൾ കേരള ബാങ്ക് റിട്ടയർസ് ഫോറം സംയുക്ത പ്രതിഷേധാഗ്നി നടത്തി. കേരള ബാങ്ക് ആലപ്പുഴ റീജണൽ ഓഫീസിനു മുന്നിൽ ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം അഡ്വ.ആർ.രാഹുൽ ഉദ്ഘാടനം ചെയ്തു. ഓൾ കേരള ബാങ്ക് റിട്ട.ഫോറം ജില്ലാ സെക്രട്ടറി കെ.ആർ.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ബെഫി ജില്ലാ സെക്രട്ടറി എസ്.സി സുരേഷ് സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി. ജയരാജ്, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി.ആർ.റെജികുമാർ, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ബാബു, കെ.പി.വിനോദ് കുമാർ,ലിജിമോൾ, ഡെയ്സി മോൾ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL