SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.36 AM IST

അനുസ്മരണവും പ്രാർത്ഥനാസദസ്സും

d

മാന്നാർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും പ്രാർത്ഥന സദസ്സും
മാന്നാർ പുത്തൻപള്ളി മദ്‌രസയുടെ ആഭിമുഖ്യത്തിൽ നടന്നു. മാന്നാർ ജുമാ മസ്ജിദ് ചീഫ് ഇമാം കെ. സഹലബത്ത് ദാരിമി നേതൃത്വം നൽകി. മദ്റസ പ്രഥമാദ്ധ്യാപകൻ ഷഹീർ ബാഖവി അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ ചെയർമാൻ മാന്നാർ അബ്ദുൽ ലത്തീഫ്, ജമാഅത്ത് സെക്രട്ടറി നൗഷാദ് ഇസ്മയിൽ, വൈസ് പ്രസിഡന്റ് പി.എം.എ ലത്തീഫ്, കമ്മിറ്റിയംഗം ജുനൈദ് സേട്ട്, ഹാജി ഇക്ബാൽ കുഞ്ഞ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കൗൺസിൽ അംഗങ്ങൾ, മദ്റസാ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL