SignIn
Kerala Kaumudi Online
Saturday, 05 September 2026 12.33 PM IST

തട്ടിപ്പ് കേസ് :ആത്മഹത്യയ്ക്ക് ശ്രമി​ച്ച യുവതി​ അപകടനില തരണം ചെയ്തു

ചേർത്തല: എസ്.ബി.ഐയുട‌െ രേഖകളുണ്ടാക്കി തട്ടിപ്പു നടത്തിയ കേസിൽ കേസെടുത്തതിനു പിന്നാലേ അമിതമായി മരുന്നു കഴിച്ച് ആത്മഹത്യക്ക് ശ്രമി​ച്ച ആരോപണവി​ധേയ അപകടനി​ല തരണം ചെയ്തു. ചേർത്തല നഗരത്തിൽ കോടതികവലക്കു സമീപമുളള എസ്.ബി.ഐ ശാഖയിൽ കരാർ ഏജൻസി നിയോഗിച്ചിരുന്ന ശുചീകരണ തൊഴിലാളിയായ 46 കാരിയായ വാരനാട് സ്വദേശി ശ്രീജയാണ് പൊലീസ് നിരീക്ഷണത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അപകടനില തരണം ചെയ്‌തെങ്കിലും ചികിത്സിക്കുന്ന ഡോക്ടർമാരുടെ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ ചോദ്യം ചെയ്യുകയുള്ളവെന്ന്പൊലീസ് പറഞ്ഞു.

ബാങ്കിന്റെ രേഖകൾ വ്യാജമായി ഉണ്ടാക്കി ഇവർ നടത്തിയ തട്ടിപ്പിൽ 70 ലധികം പേർക്കായി രണ്ടു കോടിയിലധികം നഷ്ടപ്പെട്ടതായാണ് വിവരം. ഡോക്ടർമാരുടെ അനുമതി ലഭിച്ചാൽ അറസ്റ്റുണ്ടാകമെന്നാണ് സൂചന. രണ്ടു ലക്ഷം മുതൽ 15 ലക്ഷംവരെയാണ് ഓരോരുത്തർക്കും നഷ്ടമായത്. ചേർത്തല സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.ബജിത്ത്ലാലിന്റെ നേതൃത്വത്തിൽ എസ്.ഐ മധുസുദനനാണ് അന്വേഷണച്ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL