SignIn
Kerala Kaumudi Online
Sunday, 11 October 2026 12.02 AM IST

പള്ളിപ്പുറം പഞ്ചായത്ത് ഭരണം പിടിച്ച് കോൺഗ്രസ്

photo

 എസ്. ജ്യോതിശ്രീ പ്രസിഡന്റ്, അഗസ്റ്റിൻ കൊച്ചുവെളി വൈസ് പ്രസിഡന്റ്

 സി.പി.എം അംഗങ്ങൾ പിന്തുണച്ചു, നടപടിയെന്ന് നേതൃത്വം

ചേർത്തല: ചേന്നം പള്ളിപ്പുറം പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ കോൺഗ്രസ്
അധികാരം പിടിച്ചെടുത്തു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ നാലാം വാർഡ് അംഗം എസ്. ജ്യോതിശ്രീയെ പ്രസിഡന്റായും ,13ാം വാർഡ് അംഗം അഗസ്റ്റിൻ കൊച്ചുവെളിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഇരുവരും 9 വോട്ടുകൾ വീതം നേടി. കോൺഗ്രസിനെ സി.പി.എം പിന്തുണച്ചത് പാർട്ടി തീരുമാനത്തിന് വിരുദ്ധമാണെന്നും പിന്തുണച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സി.പി.എം ഏരിയ നേതൃത്വം അറിയിച്ചു.

ബി.ജെ.പി ഭരിച്ചിരുന്ന പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പാസാക്കിയിരുന്നു. പ്രസിഡന്റായിരുന്ന വി. വിനീതയ്ക്കും വൈസ് പ്രസിഡന്റായിരുന്ന എസ്. ദിനേശ് കുമാറിനുമാണ് പദവികൾ നഷ്ടപ്പെട്ടത്.പഞ്ചായത്തിൽ ആകെയുള്ള 19 സീറ്റുകളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്കും കോൺഗ്രസിനും 7 വീതം സീറ്റുകൾ ലഭിച്ചിരുന്നു. 5 സീറ്റാണ് സി.പി.എമ്മിന് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ ബി.ജെ.പി അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്.ഇന്നലെ രണ്ടു ഘട്ടമായി നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്. ജ്യോതിശ്രീ, ബി.ജെ.പിയുടെ വി. വിനീത, സി.പി.എമ്മിന്റെ രജിത രമേശൻ എന്നിവർ മത്സരിച്ചുയി. ജ്യോതിശ്രീയ്ക്ക് 9 വോട്ടും വിനീതയ്ക്ക് 7 വോട്ടും ലഭിച്ചു. സി.പി.എമ്മിന്റെ 3 വോട്ട് അസാധുവായി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഗസ്റ്റിൻ കൊച്ചുവെളി, ബി.ജെ.പിയുടെ എസ്. ദിനേശ് കുമാർ, സി.പി.എമ്മിന്റെ ആർ.സുജിത്ത് എന്നിവർ സ്ഥാനാർഥികളായി. അഗസ്റ്റിന് 9 വോട്ടും ദിനേശിന് 7 വോട്ടും ലഭിച്ചു. സി.പി.എമ്മിന്റെ 3 വോട്ട് അസാധുവായി.

ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയേയും പിന്തുണയ്ക്കേണ്ടെന്ന പാർട്ടി തീരുമാനം ലംഘിക്കപ്പെട്ടതായി സി.പി.എം ഏരിയ സെക്രട്ടറി ബി.വിനോദ് വാർത്താക്കുറിപ്പിൽ അറിയിച്ചു.പാർട്ടി നിർദ്ദേശം ലംഘിച്ച അംഗങ്ങൾക്കെതിരെ നടപടിയെടുക്കും. ബി.ജെ.പിയെ ഭരണത്തിൽ നിന്നും പുറത്താക്കാനാണ് കോൺഗ്രസ് നൽകിയ അവിശ്വാസ

പ്രമേയത്തിന് പിന്തുണ നൽകിയതെന്നും ബി.വിനോദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL