
അങ്കമാലി: നഗരസഭ സംസ്ഥാന സാക്ഷരതാ മിഷൻ പത്താം തരം തുല്യതാ പഠിതാക്കളുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ കോതകുളങ്ങര സ്കൂളിൽ നടന്നു. പഠിതാക്കൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ഡി. ജയൻ അദ്ധ്യക്ഷനായി. ബിനി കൃഷ്ണൻകുട്ടി, ലക്സി ജോയ്, ബാസ്റ്ററിൻ പാറയ്ക്കൽ, വിനിത ദിലീപ്, ധന്യ റിജോ, അനു, പ്രിയങ്ക പി.ശശി, ശാരികുട്ടപ്പൻ, പ്രേരക് വി.വൈ ഏലിയാസ്, സി.വി. ഷൈജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |