
കൊച്ചി: ദേശീയ കാവ്യോത്സവത്തിന് മുന്നോടിയായി, കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ കവിതയും ഗാനവും ഭിന്നതകളുടെ സമന്വയം എന്ന വിഷയത്തിൽ വൈകിട്ട് 3ന് ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥാലയത്തിൽ ഇന്ന് പ്രഭാഷണം നടത്തും.
കാവ്യോത്സവത്തിന്റെ പ്രതിനിധി പാസുകളുടെ വിതരണോദ്ഘാടനം ഡെപ്യൂട്ടി മേയർ വി.ആർ സുധീർ നിർവഹിക്കും. എഴുത്തുകാരൻ സുസ്‌മേഷ് ചന്ദ്രോത്ത് ആദ്യ പാസ് ഏറ്റുവാങ്ങും. കൗൺസിലർ അബ്ദുൾ ലത്തീഫ്, പി.എച്ച് ഷാഹുൽ ഹമീദ്, കെ.വി.അനിൽകുമാർ എന്നിവർ സംസാരിക്കും.ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ദേശീയ കാവ്യോത്സവം 18, 19, 20 തിയതികളിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |