
കൂത്താട്ടുകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കൂത്താട്ടുകുളം മണ്ഡലം വാർഷിക സമ്മേളനം നടന്നു. മണ്ഡലം പ്രസിഡന്റ് വി.എൻ.വിശ്വനാഥൻ നായർ പതാക ഉയർത്തി സമ്മേളനം ആരംഭിച്ചു. വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ റെജി ജോൺ നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് പി. എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സംഘടനയിലേക്ക് പുതുതായി എത്തിയ അംഗങ്ങളെ പിറവം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി. ജോസ് പൊന്നാടയണിയിച്ച് സ്വീകരിച്ചു. യോഗത്തിൽ ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലെ കെ.എസ്.എസ്.പി.എ ഭാരവാഹികൾ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |