SignIn
Kerala Kaumudi Online
Sunday, 11 October 2026 12.04 AM IST

ചലച്ചിത്ര അക്കാഡമി ചെയർമാന് സ്വീകരണം

angamaly
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ നടൻ രവീന്ദ്രന് അങ്കമാലി ചിത്രശാല ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകിയപ്പോൾ.

അങ്കമാലി: കേരളത്തെ ഫിലിം സാക്ഷരതാ സംസ്ഥാനമായി മാറ്റുമെന്നും എല്ലാ ഗ്രാമങ്ങളിലും ഫിലിം സൊസൈറ്റികൾ രൂപീകരിക്കാൻ നടപടി സ്വീകരിക്കുമെന്നും ചലച്ചിത്ര അക്കാഡമി നിയുക്ത ചെയർമാൻ രവീന്ദ്രൻ പറഞ്ഞു. അങ്കമാലിയിൽ ചിത്രശാല ഫിലിം സൊസൈറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ, ചിത്രശാല ഫിലിം സൊസൈറ്റി പ്രസിഡന്റ് വർഗീസ് അങ്കമാലി, സെക്രട്ടറി സി.പി. ദിവാകരൻ, സി.എസ്.എ സെക്രട്ടറി ടോണി പറമ്പി, കാര്യവിചാര സദസ് കൺവീനർ ജോർജ് സ്റ്റീഫൻ, ജീവധാര ചെയർമാൻ സാജു ചാക്കോ, സജീവ് അരീക്കൽ, കെ.കെ. സുരേഷ്, ജോമോൻ മംഗലി, എ.എസ്. ഹരിദാസ്, ടോമി കണ്ണമ്പുഴ, കെ. ശശികുമാർ എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL