SignIn
Kerala Kaumudi Online
Wednesday, 21 October 2026 7.52 AM IST

മാലാഖമാരുടെ പൊന്നുവേട്ട

padam
ഏയ്ഞ്ചിനയും ഏയ്ഞ്ചലിയും

കൊച്ചി: രാവിലെ ജൂനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി അനയത്തി ഏയ്ഞ്ചലിയയുടെ മാസ്. വൈകിട്ട് ജൂനിയർ ഗേൾസ് ട്രിപ്പിൾ ജമ്പിൽ അനിയത്തിയെ തൊട്ടുപിന്നിലാക്കി സ്വർണം നേടി ചേച്ചി ഏയ്ഞ്ചലീനയുടെ ക്ലാസ്. കോതമംഗലം മാർബേസിൽ എച്ച്.എസ്.എസിലെ പൊന്നുംതാരങ്ങളാണ് ഈ ഇരട്ട മാലാഖമാർ.

10.18 മീറ്റർ ദൂരം കണ്ടെത്തിയാണ് ഏയ്ഞ്ചലീന സ്വർണം നേടിയത്. 9.93 മീറ്ററിലേക്ക് പറന്ന് അനിയത്തി വെള്ളി ഉറപ്പിച്ചു. രാവിലെ നടന്ന 100 മീറ്റർ ഹർഡിൽസിൽ 1.11.4 സെക്കൻഡിൽ ലക്ഷ്യം തൊട്ടാണ് ഏയ്ഞ്ചലിയ സ്വർണം ഓടിയെടുത്തത്. കഴിഞ്ഞതവണത്തെ സ്വർണ ജേതാവായിരുന്ന ഏയ്ഞ്ചലീനയ്ക്ക് ഹീറ്റ്‌സിൽ ഫൗൾ പിണഞ്ഞതിനാൽ യോഗ്യത നേടാനായില്ല. വൈകിട്ട് നടന്ന ട്രിപ്പിൾ ജമ്പിലെ സ്വർണനേട്ടത്തോടെ ആ സങ്കടം മായ്ച്ചു.

കായിക അദ്ധ്യാപിക ഷിബിയുടെ കീഴിലാണ് പരിശീലനം. തൃശൂർ നടത്തറ സ്വദേശികളായ ഇരട്ടകൾ എട്ടാം ക്ലാസിലാണ് മാർ ബേസിലിൽ എത്തുന്നത്. നാല് വർഷമായി കായികരംഗത്ത് സജീവം. തൃശൂർ തോപ്പ് സ്റ്റേഡിയത്തിലെ പരിശീലകനായ പ്രദീപ് ഗോപിയാണ് ഇവരിലെ കഴിവ് തിരിച്ചറിഞ്ഞത്. ആർമിയിൽ നിന്ന് വിരമിച്ച ലിനേഷും നഴ്‌സായ മാതാവ് അനുവും മക്കളുടെ നേട്ടത്തിന്റെ സന്തോഷത്തിലാണ്. പരസ്പരം വാശിയോടെ മത്സരിക്കുന്നതാണ് തങ്ങളുടെ വിജയത്തിന് പിന്നിലെന്ന് ഇരുവരും പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY