SignIn
Kerala Kaumudi Online
Thursday, 27 August 2026 3.20 AM IST

വള്ളക്കടവിൽ കുരങ്ങ് ശല്യം വർദ്ധിച്ചു

പീരുമേട്: ഏതാനും ദിവസങ്ങളായി വള്ളക്കടവിലും പരിസരപ്രദേശങ്ങളിലും കുരങ്ങ് ശല്യം വർദ്ധിച്ചിരിക്കുകയാണ്. ഏലത്തോട്ടങ്ങളിൽ കയറി ഏലം, ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിക്കുകയും ഏലത്തിന്റെ തട്ട കടിച്ചു നശിപ്പിക്കുകയും ചെയ്ന്നു. ഇതുമൂലം ഏലം കർഷകർക്ക് ഏല കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് വണ്ടിപ്പെരിയാർ പ്രദേശത്തുള്ളത്. കുരങ്ങ് ശല്യം ക്രമാതീതമായി പ്രദേശത്ത് വർദ്ധിച്ചിരിക്കുകയാണ്.
വീടുകളിൽ കയറിയും കുരങ്ങുകൾ ശല്യം ചെയ്യുന്നു. കുട്ടികളുടെ കയ്യിൽ ഇരിക്കുന്ന സാധനങ്ങളും, വീടുകളിൽ കിടക്കുന്ന വസ്ത്രം ഉൾപ്പെടെയുള്ള സാധനങ്ങൾ എടുത്തുകൊണ്ടുപോയി നശിപ്പിക്കുന്നു. ജനവാസ മേഖലയിൽ ഇറങ്ങി കുരങ്ങുകളുടെ ശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടുന്നു. കുരങ്ങ് ശല്യം അമർച്ച ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL