തൊടുപുഴ: ചുങ്കം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ വാർഷിക പെരുന്നാളിന് വികാരി ഫാ. ഷിബു സി. കുര്യൻ കൊടിയേറ്റി. 19ന് വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥന, 7.30ന് പെരുന്നാൾ സന്ദേശം: മുൻ വികാരി ഫാ. തോമസ് മാളിയേക്കൽ. തുടർന്ന് പ്രദക്ഷിണം ഒമ്പതിന് നേർച്ച സദ്യ. 20ന് രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന. എട്ടിന് വിശുദ്ധ കുർബാന ഇടവക മെത്രാപ്പോലീത്ത മോർ ക്രിസോസ്റ്റമോസ് മാർക്കോസ് മെത്രാപോലീത്തയുടെ കാർമികത്വത്തിൽ നടക്കും. തുടർന്ന് മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ സന്ദേശം, പ്രദക്ഷിണം, ലേലം. തുടർന്ന് നേർച്ചസദ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |