SignIn
Kerala Kaumudi Online
Wednesday, 21 October 2026 7.52 AM IST

റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം

കട്ടപ്പന: കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ കട്ടപ്പന മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും. രാവിലെ 11ന് റോയി കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സേനാപതി വേണു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വർക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസ അദ്ധ്യക്ഷത വഹിക്കും. 2018ൽ നടപ്പിൽ വരുത്തിയ നാമമാത്രമായ വേതന പാക്കേജ് എട്ട് വർഷം കഴിഞ്ഞാണ് ചെറിയ തോതിൽ വർദ്ധിപ്പിച്ചത്. അപ്പോഴും സർക്കാർ നിയോഗിച്ച കമ്മിഷന്റെ ശുപാർശകൾ പോലും പരിഗണിച്ചില്ലെന്നും ജില്ലാ പ്രസിഡന്റ് എ.ഡി. വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇ. മുഹമ്മദ് ബഷീർ, സണ്ണി സേവ്യർ, കെ.സി. സോമൻ, പ്രതീഷ് എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY