SignIn
Kerala Kaumudi Online
Wednesday, 21 October 2026 7.52 AM IST

മെഡിക്കൽ ക്യാമ്പ് നടത്തി

jaihind
'സേവാ സങ്കൽപ് അഭിയാന്റെ' ഭാഗമായി നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർ

മൂലമറ്റം: 'സേവാ സങ്കൽപ് അഭിയാന്റെ' ഭാഗമായി ബി.ജെ.പി അറക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ഡോക്ടർമാരും പാരമ്പര്യ വൈദ്യന്മാരുമടക്കം പത്തോളം പേർ രോഗികളെ പരിശോധിക്കാനെത്തിയിരുന്നു. പുനർജനി ആയുർവേദ ഹോസ്പിറ്റലുമായി ചേർന്നായിരുന്നു മെഡിക്കൽ ക്യാമ്പ്. ബി.ജെ.പി അറക്കുളം പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി തരകൻ മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പ് സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ് ഉദ്ഘാടനം ചെയ്തു. ഇടുക്കി മണ്ഡലം പ്രസി‌‌‌ഡന്റ് ലീന രാജു, സെക്രട്ടറി പി.എൻ. മോസസ്, പഞ്ചായത്ത് മെമ്പർ കെ.കെ. ആശമോൾ എന്നിവർ സംസാരിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പി.എ. വേലുക്കുട്ടൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.കെ. രാജേഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY