SignIn
Kerala Kaumudi Online
Monday, 27 July 2026 2.28 AM IST

ഭിന്നശേഷി ശാക്തീകരണം

class
കമ്യൂണിറ്റി ബോധവത്കരണ ക്ലാസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: പട്ടുവം ദീന സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഭിന്നശേഷി ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കമ്യൂണിറ്റി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് കമ്യൂണിറ്റി കണക്ട് മാനേജർ മധുസൂദനൻ, പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വർണ്ണ, പട്ടുവം ദീന സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ സിസ്റ്റർ മരിയ നോസ് ഡി.എസ്.എസ് എന്നിവർ വിശിഷ്ടാതിഥികളായി. റിട്ടയേർഡ് പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ വിനോദ് ക്ലാസ്സ് നയിച്ചു. സിസ്റ്റർ ഹരിത ഡി.എസ്.എസ് സ്വാഗതവും ഡോ. നിലീന നന്ദിയും പറഞ്ഞു. കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CLASS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL