ആലക്കോട്: ഉദയഗിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കർക്കടക ഫെസ്റ്റും നാട്ടുചന്തയും നടത്തി. കാർത്തികപുരം വായനശാലയിൽ കർക്കടക ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സനിത നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ എല്ലാ വാർഡിൽ നിന്നും ഔഷധങ്ങളും, കറിക്കൂട്ടുകളും കർക്കിടക കഞ്ഞി, മറ്റ് മരുന്നുകൾ എന്നിവയും കൊണ്ടുവന്ന് പ്രദർശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്തു. വൈസ് പ്രസിഡന്റ് എൻ.എൻ പ്രസന്നകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീൻ തെക്കേൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തോമസ്, വാർഡ് മെമ്പർമാരായ ജോയി പള്ളിപ്പറമ്പിൽ, ഷീബ ഡാനി, പ്രീത സുരേഷ്, സൗദത്ത്, വിനോദ്, ജെയ്സി ജോസ്, ബാബു പറപ്പള്ളി, രാജീ രഞ്ജിത്ത്, രാജേഷ് സംസാരിച്ചു. വൈസ് ചെയർപേഴ്സൺ സന്ധ്യ വിനോദ് സ്വാഗതവും എൽസി ജോർജ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |