പയ്യന്നൂർ: ഖാദി തൊഴിലാളികൾക്ക് നൽകുവാൻ കുടിശ്ശിക വരുത്തിയ കൂലി വിതരണം ചെയ്യുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് നാഷണൽ ഖാദി ലേബർ യൂണിയൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, തൊഴിൽ മന്ത്രി, ലേബർ കമ്മിഷണർ എന്നിവർക്ക് യൂണിയൻ നിവേദനം നൽകി. ഇൻകം സപ്പോർട്ട് സ്കീം പ്രകാരമുള്ള ഫണ്ട് യഥാസമയം അനുവദിക്കാത്തതിനാൽ 10 മാസം വരെയുള്ള കൂലി തൊഴിലാളികൾക്ക് നൽകുവാൻ ബാക്കിയുണ്ട്. ഉത്സവകാലബത്ത 3000 രൂപയായി ഉയർത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.വി കുഞ്ഞിരാമൻ, ടി. ജനാർദ്ദനൻ, കെ. ചന്തുക്കുട്ടി, വി.കെ. ഉഷ, കെ.വി ബിന്ദു, കെ. രാധാകൃഷ്‌ണൻ, സി.കെ വിനോദ് കുമാർ സംസാരിച്ചു. കെ. പുഷ്പവതി സ്വാഗതവും എൻ. സുനിൽകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |