കണിച്ചാർ: എൻ.ആർ.എ നഗറിലെ കോഴി വളർത്തു ഫാമിലെ മൂന്നു കാലുള്ള കോഴിക്കുഞ്ഞ് കൗതുകക്കാഴ്ചയായി. ഇടത്തൊട്ടിയിൽ സുസ്മി ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് മൂന്ന് കാലുള്ള കോഴിക്കുഞ്ഞ് ഉള്ളത്. കഴിഞ്ഞ ദിവസം ഉളിക്കലിൽ നിന്നും എത്തിച്ച കോഴിക്കുഞ്ഞുങ്ങളെ പരിശോധിച്ച് തരം തിരിക്കുന്നതിനിടെയാണ് മൂന്നു കാലുള്ള അപൂർവ കോഴിക്കുഞ്ഞ് ശ്രദ്ധയിൽ പെട്ടത്. സാധാരണയുള്ള കാലുകൾക്ക് പുറമേ പിൻഭാഗത്തായാണ് മൂന്നാമത്തെ കാലുള്ളത്.
ചെറിയ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി വലുതാക്കി നൽകുന്ന ജോലിയാണ് സുസ്‌മി ഷിബു ചെയ്യുന്നത്. 15 വർഷമായി ഫാം നടത്തിവരുന്ന സുസ്‌മി ഷിബുവിന് ചുണ്ടുകൾ ഇല്ലാത്തവ ഉൾപ്പെടെ പലതരത്തിൽ വൈകല്യമുള്ള കോഴിക്കുഞ്ഞുങ്ങളെ ഇതിന് മുമ്പ് ലഭിച്ചിട്ടുണ്ടെങ്കിലും മൂന്നു കാലുകളുള്ള കോഴിക്കുഞ്ഞിനെ ആദ്യമായാണ് ലഭിക്കുന്നതെന്ന് ഈ ചെറുപ്പക്കാരൻ പറഞ്ഞു. മൂന്നു കാലുകൾ ഉണ്ടെങ്കിലും ബുദ്ധിമുട്ടുകളൊന്നുമില്ലാതെ മറ്റ് കോഴിക്കുഞ്ഞുങ്ങളോടൊപ്പം തന്നെ സാധാരണപോലെ നടക്കുന്നതിനാൽ ഇതിനെ വളർത്തി വലുതാക്കണമെന്നാണ് സുസ്‌മി ഷിബുവിന്റെ ആഗ്രഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |