SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.40 AM IST

പുതുച്ചേരി ബഡ്ജറ്റിൽ മാഹിക്ക് വൻ പദ്ധതികൾ

pondi

മാഹി: പുതുച്ചേരി സംസ്ഥാന ബഡ്ജറ്റിൽ മാഹിയ്ക്ക് മികച്ച പദ്ധതികൾ.പുതിയ ഡയാലിസിസ് യൂണിറ്റ്, ട്രോമ കെയർ യൂണിറ്റ്, പള്ളൂർ സി.എച്ച്.സിയിൽ എട്ടു കോടിയുടെ വികസനം, ആയുഷ് ടെലിമെഡിസിൻ സെന്റർ, അഞ്ച് ഇലക്ട്രിക് ബസുകൾ, റോഡ് നവീകരണം, റിവർസൈഡ് വാക്ക്‌വേ രണ്ടാംഘട്ട വികസനം എന്നിവയാണ് ബഡ്ജറ്റ് പ്രഖ്യാപിച്ചത്. മാഹിയുടെ ആരോഗ്യ, ഗതാഗത, അടിസ്ഥാന സൗകര്യ മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ വി. പി. അബ്ദുൽ റഹ്മാൻ പറഞ്ഞു.വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വനിതാ ക്ഷേമം, സാമൂഹ്യനീതി തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകുന്നതാണ് ബഡ്ജറ്റ്. വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര,​ ടാബ്ലറ്റ്, റേഷൻ സംവിധാനത്തിന്റെ ശക്തീകരണം, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും മൊബൈൽ മെഡിക്കൽ സേവനം തുടങ്ങിയ ജനപ്രീയ പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി എൻ.രംഗസാമി അവതരിപ്പിച്ച ബഡ്ജറ്റിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL