SignIn
Kerala Kaumudi Online
Sunday, 11 October 2026 12.02 AM IST

സരസ്വതി മണ്ഡപ സമർപ്പണം

mandapam

കാഞ്ഞങ്ങാട്: നിട്ടടുക്കം മാരിയമ്മ ദേവീക്ഷേത്രത്തിൽ ശുദ്ധികലശവും പുതുതായി നിർമ്മിച്ച സരസ്വതി മണ്ഡപ സമർപ്പണവും നാലമ്പലത്തിൽ കരിങ്കൽ പകൽ സമർപ്പണവും ക്ഷേത്രത്തിലെ പ്രധാനസ്ഥാനവും മുക്ത്വേശർ സ്ഥാനാരോഹണവും രണ്ട് ദിവസങ്ങളിൽ ആയി നടന്നു.ക്ഷേത്രം തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായർ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി രഞ്ജിത്ത് തായർ നേതൃത്വം നൽകി.മുതിർന്ന അംഗം ബി.ദാമോദരൻ ക്ഷേത്രത്തിലെ പ്രധാന സ്ഥാനങ്ങളിൽ ഒന്നായ മക്ത്വേഷർ സ്ഥാനം തന്ത്രികളിൽ നിന്നും സ്വീകരിച്ചു. പ്രസിഡന്റ് പി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.കെ.ദാമോദരൻ, പ്രദീപ് കൊടക്കാട്, എച്ച്.എൻ.സുരേഷ്, നാരായണൻ നെല്ലിക്കാട്ട്, പി. മനോജ്, എച്ച്.ബി.സുജാത, എന്നിവർ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി എസ്.എൻ.ഗിരീഷ് സ്വാഗതവും പി.വിശ്വനാഥ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL