SignIn
Kerala Kaumudi Online
Sunday, 11 October 2026 12.02 AM IST

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

ayur
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ആശ്രയ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു

മാഹി: ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെയും ചെമ്പ്ര ഗവൺമെന്റ് എൽ.പി. സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. യുവ ചിത്രകാരിയും മാഹി ഇലക്ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിലെ ജൂനിയർ എൻജിനീയറുമായ ആശ്രയ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് എ.വി സിന്ധു അദ്ധ്യക്ഷത വഹിച്ചു. ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ശിവരാം കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ വിലങ്ങിൽ സംസാരിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ശിവരാം കൃഷ്ണയുടെ നേതൃത്വത്തിൽ ചൈൽഡ് സ്‌പെഷലിസ്റ്റ് ഡോ. ഷൈൻ എസ്. നായർ, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. ദീപ്തി എന്നിവർ രോഗികളെ പരിശോധിച്ച് ചികിത്സ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AYURVEDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL