കണ്ണൂർ: ചേലോറ കുട്ടിക്കുന്ന് പറമ്പിലെ നാദോരൻ തറവാട് കുടുംബ സംഗമം മട്ടന്നൂർ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിൽ നടന്നു. തറവാട്ടിലെ മുതിർന്ന അംഗവും ജില്ലാ വ്യവസായ കേന്ദ്രം റിട്ട. ക്വാളിറ്റി കൺട്രോൾ ഓഫീസറുമായി കെ.വി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. തറവാട്ടംഗങ്ങളായ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ പങ്കെടുത്തു. തറവാട്ടംഗങ്ങൾ നടത്തി വരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. മുതിർന്ന അംഗങ്ങളെയും വിവിധ പരീക്ഷകളിൽ മികച്ചവിജയം നേടിയ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. എൻ. രാമചന്ദ്രൻ, ഭാർഗവി, ഇന്ദിര, ചന്ദ്രമതി, രാധ, സരോജിനി, ലീല, പുഷ്പ, പ്രമോദ്, ഡോ. പി. ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |