SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.15 AM IST

മോട്ടോർ തൊഴിലാളി മാർച്ചും ധർണ്ണയും

motor
കാഞ്ഞങ്ങാട് ആർ.ടി ഓഫീസിലേക്ക് മോട്ടോർ തൊഴിലാളികൾ നടത്തിയ മാർച്ച് ടി.കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പതിനഞ്ചു വർഷം പഴക്കമുള്ള വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്ത നടപടിക്കെതിരെ കാഞ്ഞങ്ങാട് ആർ.ടി ഓഫീസിലേക്ക് മോട്ടോർ തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ. ഉണ്ണി നായർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണൻ, പി.എ റഹ്മാൻ, ശശി വെങ്ങാട്ട്, പി.വി ശ്രീജിത്ത്, സുരേഷ് കുമാർ, എം സന്തോഷ്, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കാറ്റാടി കുമാരൻ, സ്റ്റീഫൻ ഡി ഐമൻ, എ.ആർ ധന്യവാദ്, സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം. പൊക്ലൻ, മുൻ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MOTOR VEHICLE DEPARTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL