SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.15 AM IST

തേജസ്വിനി സഹോദയ കലോത്സവം പാലക്കുന്നിൽ തുടങ്ങി

vc
പടം : തേജസ്വിനി സഹോദയ സിബി എസ്ഇ കലോത്സവം പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കേരള കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രഫ. പി. സിദ്ദു അൽഗുർ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കുന്ന്: തേജസ്വിനി സഹോദയ സ്കൂൾ കലോത്സവത്തിന് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കമായി. കാസർകോട്, കണ്ണൂർ ജില്ലകളിലെ 14 സി.ബി.എസ്.ഇ സ്കൂളുകൾ പങ്കെടുക്കുന്ന കലോത്സവം കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ സിദ്ദു പി. അൽഗുർ ഉദ്ഘാടനം ചെയ്തു. പാഠപുസ്തകങ്ങൾക്ക് പഠിപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ കലകൾ നമ്മെ പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തേജസ്വനി സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് സി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. സീമ, ട്രഷറർ ടി.കെ. പ്രകാശൻ, ഗായകൻ രാജേഷ് തൃക്കരിപ്പൂർ, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികൻ സുനീഷ് പൂജാരി, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്‌ അഡ്വക്കറ്റ് കെ. ബാലകൃഷ്ണൻ, അംബിക ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പൽ എ. ദിനേശൻ, പി.ടി.എ പ്രസിഡന്റ് അഡ്വ. പി. സതീശൻ, വിദ്യാഭ്യാസ സമിതി പ്രസിഡന്റ്‌ പി.വി രാജേന്ദ്രൻ, ജനറൽ സെക്രട്ടറി പള്ളം നാരായണൻ, വാർഡ് അംഗം കൃഷ്ണൻ പള്ളം എന്നിവർ പ്രസംഗിച്ചു.

കലോത്സവത്തിന് ലോഗോ രൂപകല്പന ചെയ്ത അംബിക സ്കൂൾ വിദ്യാർത്ഥിനി ടി. ദേവാംഗനയ്ക്ക് വൈസ് ചാൻസലർ ഉപഹാരം നൽകി. ഇന്നു വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങ് ജില്ലാ പൊലീസ് മേധാവി പി. നിതിൻരാജ് ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SAHODAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL