പാണത്തൂർ: കള്ളാർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2026-27 കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന തെങ്ങിൻ തൈ വിതരണം - എസ്.ടി പദ്ധതിയുടെ ഭാഗമായി എസ്.ടി വിഭാഗം കർഷകർക്ക് ഹൈബ്രിഡ് തെങ്ങിൻ തൈകൾ സൗജന്യമായി വിതരണം ചെയ്തു. കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം സൈമൺ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഗീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീവിദ്യ, വാർഡ് മെമ്പർമാരായ സി. രേഖ, ലീല മോഹനൻ, പഞ്ചായത്ത് സെക്രട്ടറി എ. പ്രേമ, എസ്.ടി പ്രമോട്ടർമാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ കെ.എം ഹനീന സ്വാഗതവും കൃഷി അസിസ്റ്റന്റ് പി.കെ ശാലിനി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |