കാഞ്ഞങ്ങാട്: രാമഗിരിയിലെ ബി. ബാലകൃഷ്ണന്റെ മൂന്നാം ചരമ വാർഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്മോഹനൻ, സി.പി.എം ചിത്താരി ലോക്കൽ സെക്രട്ടറി പി. കൃഷ്ണൻ കോടാട്ട്, രാവണേശ്വരം ലോക്കൽ സെക്രട്ടറി കെ. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ്, അജാനൂർ പഞ്ചായത്ത് മെമ്പർ കെ.വി. സുകുമാരൻ, ടി. ശാന്തകുമാരി, പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ അനീഷ് രാമഗിരി സ്വാഗതം പറഞ്ഞു. രാവിലെ ബി. ബാലകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രഭാതഭേരിയുംനടത്തി. പി. രാധാകൃഷ്ണൻ, എസ്. ശശി, കെ. പവിത്രൻ, എ.കെ. ജിതിൻ, കെ. ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |