ചെറുവത്തൂർ: ധീരജവാൻ കിഴക്കേമുറിയിലെ കെ.വി അശ്വിന്റെ നാലാം ചരമ വാർഷിക സ്മൃതി ദിനം സോളിഡേഴ്‌സ് 14 കൂട്ടായ്മയും നാട്ടുകാരും ചേർന്ന് സമുചിതമായി ആചരിച്ചു. ജില്ലാ ക്വിസ് അസോസിയേഷനുമായി സഹകരിച്ച് നടത്തിയ കണ്ണൂർ, കാസർകോട് ജില്ലാ തല ക്വിസ് മത്സരം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി.വി സന്തോഷ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം എം. രാമചന്ദ്രൻ ചന്തേര, എസ്.ഐ വിഷ്‌ണു എസ്. നായർ, തൃക്കരിപ്പൂർ ഫയർ സ്‌റ്റേഷൻ ഓഫീസർ കെ.വി പ്രഭാകരൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, കെ.വി രാജേഷ്, വത്സരാജ് മയ്യിച്ച സംസാരിച്ചു. സമാപനചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി. തമ്പാൻ അദ്ധ്യക്ഷനായി. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |