SignIn
Kerala Kaumudi Online
Friday, 24 July 2026 2.28 AM IST

നീറ്റ് പരീക്ഷ ക്രമക്കേട് എസ്.എഫ്.ഐ മാർച്ചിന് നേരെ ജലപീരങ്കി

hh-
എ​സ്.​എ​ഫ്.​ഐ​ കോ​ഴിക്കോ​ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ദാ​യ​നി​കു​തി​ ​ഓ​ഫീ​സിലേ​ക്ക് ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ന് നേ​രെ​ ​പൊ​ലീ​സ് ​ജ​ല​പീ​ര​ങ്കി​ ​പ്രയോ​ഗി​ച്ചപ്പോ​ൾ.

കോഴിക്കോട്: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്‌ക്കുക, എൻ.ടി.എ പിരിച്ചുവിടുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. പൊലീസിന്റെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പലതവണ പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോയില്ല. അക്രമാസക്തരായ പ്രവർത്തകർ പൊലീസിന് നേരെ കുപ്പികളും വടിയും വലിച്ചെറിഞ്ഞു. ക്രിസ്ത്യൻ കോളജിൽ നിന്നാരംഭിച്ച മാർച്ച് കെ.എസ്.ആർ.ടി.സി ചുറ്റി പുതിയസ്റ്റാൻഡ് വഴി ഉച്ചയ്ക്ക് 1.40ഓടെയാണ് ആദായ നികുതി ഓഫീസ് പരിസരത്തെത്തിയത്.

നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ബാരിക്കേഡ് തകർത്താൻ ശ്രമിച്ചു. പ്രതിഷേധം രൂക്ഷമാകുമെന്ന വിലയിരുത്തലിൽ 11 മണിയോടെ തന്നെ ആദായ നികുതി ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ബാരിക്കേഡുകൾ സ്ഥാപിച്ചും ജലപീരങ്കി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയും പ്രവർത്തകരെ തടയാൻ പൊലീസ് തയ്യാറായിരുന്നെങ്കിലും പ്രതിഷേധം ആളിക്കത്തി.

പ്ലക്കാർഡുകളുമായി ഓടിയെത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ബാരിക്കേഡ് തകർക്കാൻ ശ്രമം നടത്തി. നിരവധി പേർ ബാരിക്കേഡിന് മുകളിലേക്ക് കയറി മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അരമണിക്കൂറിലേറെ നീണ്ട ജലപീരങ്കി പ്രയോഗത്തിനിടയിലും പ്രവർത്തകർ പ്രതിഷേധം തുടർന്നു. മുദ്രാവാക്യം മുഴക്കി പ്രതിഷേധക്കാർ നിലയുറപ്പിച്ചു. ജലപീരങ്കി നിറുത്തിയതോടെ ബാരിക്കേഡ് മറിച്ചിട്ട് മുകളിൽ കയറി മുദ്രാവാക്യങ്ങളും തുടർന്നു. എസ്.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി ആദിൽ എൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് അണിനിരന്നത്.

പ്ര​തി​ഷേ​ധ​ ​മാ​​​ർ​​​ച്ചി​ൽ​ ​സ്തം​​​ഭി​​​ച്ച് ​ന​​​ഗ​​​രം​

കോ​​​ഴി​​​ക്കോ​​​ട്:​​​ ​​​എ​​​സ്.​​​എ​​​ഫ്.​​​ഐ​​​ ​​​പ്ര​​​തി​​​ഷേ​​​ധ​​​ ​​​മാ​​​ർ​​​ച്ചി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ന​​​ഗ​​​ര​​​ത്തി​​​ൽ​​​ ​​​മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം​​​ ​​​ഗ​​​താ​​​ഗ​​​തം​​​ ​​​താ​​​റു​​​മാ​​​റാ​​​യി.​​​ ​​​മാ​​​ർ​​​ച്ച് ​​​ന​​​ട​​​ത്തു​​​മെ​​​ന്ന് ​​​മു​​​ൻ​​​കൂ​​​ട്ടി​​​ ​​​അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​രാ​​​വി​​​ലെ​​​ 11​​​ ​​​മ​​​ണി​​​യോ​​​ടെ​​​ ​​​പൊ​​​ലീ​​​സ് ​​​മാ​​​നാ​​​ഞ്ചി​​​റ​​​ ​​​വ​​​ഴി​​​യു​​​ള്ള​​​ ​​​റോ​​​ഡ് ​​​ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ​​​ ​​​സ്ഥാ​​​പി​​​ച്ച് ​​​അ​​​ട​​​ച്ചു.​​​ ​​​ഇ​​​ത് ​​​അ​​​റി​​​യാ​​​തെ​​​ ​​​ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്കെ​​​ത്തി​​​യ​​​ ​​​നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ​​​യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ​​​വ​​​ല​​​ഞ്ഞ​​​ത്.
മാ​​​നാ​​​ഞ്ചി​​​റ​​​യും​​​ ​​​മാ​​​വൂ​​​ർ​​​ ​​​റോ​​​ഡും​​​ ​​​കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ​​​പൊ​​​ലീ​​​സ് ​​​ഗ​​​താ​​​ഗ​​​ത​​​ ​​​നി​​​യ​​​ന്ത്ര​​​ണം​​​ ​​​ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ​​​ ​​​സ്വ​​​കാ​​​ര്യ​​​ ​​​ബ​​​സു​​​ക​​​ൾ​​​ക്ക് ​​​പ​​​തി​​​വ് ​​​റൂ​​​ട്ടി​​​ലൂ​​​ടെ​​​ ​​​സ​​​ർ​​​വീ​​​സ് ​​​ന​​​ട​​​ത്താ​​​നാ​​​യി​​​ല്ല.​​​ ​​​മാ​​​നാ​​​‌​​​ഞ്ചി​​​റ​​​ ​​​വ​​​ഴി​​​ ​​​ബീ​​​ച്ചി​​​ലേ​​​ക്കും​​​ ​​​മെ​​​ഡി.​​​കോ​​​ളേ​​​ജി​​​ലേ​​​ക്കും​​​ ​​​പോ​​​കേ​​​ണ്ട​​​ ​​​ബ​​​സു​​​ക​​​ൾ​​​ ​​​വെെ.​​​എം.​​​സി.​​​എ​​​ ​​​ക്രോ​​​സ് ​​​റോ​​​ഡ് ​​​വ​​​ഴി​​​യാ​​​ണ് ​​​സ​​​ർ​​​വീ​​​സ് ​​​ന​​​ട​​​ത്തി​​​യ​​​ത്.​​​ ​​​പ​​​ല​​​ ​​​ബ​​​സു​​​ക​​​ളും​​​ ​​​ന​​​ഗ​​​ര​​​ത്തി​​​ൽ​​​ ​​​പ്ര​​​വേ​​​ശി​​​ക്കാ​​​തെ​​​ ​​​മ​​​റ്റ് ​​​റൂ​​​ട്ടു​​​ക​​​ളി​​​ലൂ​​​ടെ​​​ ​​​തി​​​രി​​​ച്ചു​​​വി​​​ട്ട​​​തോ​​​ടെ​​​ ​​​യാ​​​ത്ര​​​ക്കാ​​​ർ​​​ ​​​ബു​​​ദ്ധി​​​മു​​​ട്ടി.​
മാ​​​നാ​​​ഞ്ചി​​​റ,​​​ന​​​ട​​​ക്കാ​​​വ്,​​​ ​​​മാ​​​വൂ​​​ർ​​​ ​​​റോ​​​ഡ്,​​​ ​​​പു​​​തി​​​യ​​​ ​​​ബ​​​സ് ​​​സ്റ്റാ​​​ൻ​​​ഡ്,​​​ ​​​എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​ ​​​ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കു​​​ണ്ടാ​​​യി.​​​ ​​​പാ​​​വ​​​ങ്ങാ​​​ട് ​​​ഭാ​​​ഗ​​​ത്തു​​​ ​​​നി​​​ന്നും​​​ ​​​ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്ക് ​​​പ്ര​​​വേ​​​ശി​​​ച്ച​​​ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ ​​​വെ​​​സ്റ്റ് ​​​ഹി​​​ൽ​​​ ​​​ചു​​​ങ്കം​​​-​​​ ​​​എ​​​ര​​​ഞ്ഞി​​​പ്പാ​​​ലം​​​-​​​ ​​​സ​​​രോ​​​വ​​​രം​​​-​​​അ​​​ര​​​യി​​​ട​​​ത്തു​​​പാ​​​ലം​​​ ​​​വ​​​ഴി​​​യും​​​ ​​​സി​​​വി​​​ൽ​​​ ​​​സ്റ്റേ​​​ഷ​​​ൻ​​​ ​​​ഭാ​​​ഗ​​​ത്തു​​​ ​​​നി​​​ന്നും​​​ ​​​ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്ക് ​​​വ​​​ന്ന​​​ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ ​​​എ​​​ര​​​ഞ്ഞി​​​പ്പാ​​​ലം​​​-​​​ ​​​സ​​​രോ​​​വ​​​രം​​​-​​​അ​​​ര​​​യി​​​ട​​​ത്തു​​​പാ​​​ലം​​​ ​​​വ​​​ഴി​​​യു​​​മാ​​​ണ് ​​​സ​​​ർ​​​വീ​​​സ് ​​​ന​​​ട​​​ത്തി​​​യ​​​ത്.​​​ ​​​ന​​​ഗ​​​ര​​​ത്തി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​പാ​​​വ​​​ങ്ങാ​​​ട്-​​​സി​​​വി​​​ൽ​​​ ​​​സ്റ്റേ​​​ഷ​​​ൻ​​​ ​​​ഭാ​​​ഗ​​​ത്തേ​​​ക്ക് ​​​പോ​​​യ​​​ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ ​​​അ​​​ര​​​യി​​​ട​​​ത്തു​​​പാ​​​ലം​​​-​​​എ​​​ര​​​ഞ്ഞി​​​പ്പാ​​​ലം​​​/​​​തൊ​​​ണ്ട​​​യാ​​​ട് ​​​-​​​ ​​​മ​​​ലാ​​​പ്പ​​​റ​​​മ്പ് ​​​വ​​​ഴി​​​യു​​​മാ​​​ണ് ​​​പോ​​​യ​​​ത്.​​​ ​​​മൂ​​​ന്ന് ​​​മ​​​ണി​​​ക്ക് ​​​ശേ​​​ഷ​​​മാ​​​ണ് ​​​നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ ​​​പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്.

വി​ദ്യാ​ഭ്യാ​സ​ ​ബ​ന്ദ് ​പൂ​ർ​ണ്ണം

കോ​ഴി​ക്കോ​ട്:​ ​നീ​റ്റ് ​പ​രീ​ക്ഷാ​ ​ക്ര​മ​ക്കേ​ടി​നെ​തി​രെ​ ​പ്ര​തി​ഷേ​ധി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​നേ​രെ​യു​ണ്ടാ​യ​ ​പൊ​ലീ​സ് ​ന​ട​പ​ടി​യി​ലും​ ​ലോ​ക്‌​സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​എം.​പി​മാ​ർ​ക്ക് ​നേ​രെ​യു​ണ്ടാ​യ​ ​കൈ​യേ​റ്റ​ത്തി​ലും​ ​പ്ര​തി​ഷേ​ധി​ച്ച് ​കെ.​എ​സ്.​യു​ ​ആ​ഹ്വാ​നം​ ​ചെ​യ്ത​ ​സം​സ്ഥാ​ന​വ്യാ​പ​ക​ ​വി​ദ്യാ​ഭ്യാ​സ​ ​ബ​ന്ദ് ​ജി​ല്ല​യി​ൽ​ ​പൂ​ർ​ണ്ണം.​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ് ​കോ​ള​ജു​ക​ളി​ലും​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളു​ക​ളി​ലും​ ​ക്ലാ​സു​ക​ൾ​ ​ബ​ഹി​ഷ്ക​രി​ച്ച​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ചു​ക​ളും​ ​ധ​ർ​ണ​യും​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ഇ​തേ​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​എ.​ഐ.​എ​സ്.​എ​ഫും​ ​ഇ​ന്ന​ലെ​ ​പ​ഠി​പ്പ് ​മു​ട​ക്കി.​ ​ഇ​ന്ന് ​എ​സ്.​എ​ഫ്.​ഐ​യും​ ​പ​ഠി​പ്പ് ​മു​ട​ക്കും.

ഹെ​ഡ്‌​പോ​സ്റ്റ് ​ഓ​ഫീ​സ് ​മാ​ർ​ച്ചി​ൽ​ ​പ്ര​തി​ഷേ​ധ​മി​ര​മ്പി

ക​ൽ​പ്പ​റ്റ​:​ ​നീ​റ്റ് ​പ​രീ​ക്ഷ​ ​ക്ര​മ​ക്കേ​ടി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ഏ​റ്റെ​ടു​ത്ത് ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ധ​ർ​മ്മേ​ന്ദ്ര​പ്ര​ധാ​ൻ​ ​രാ​ജി​വെ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​എ​സ്.​എ​ഫ്.​ഐ.​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ന​ട​ത്തി​യ​ ​ഹെ​ഡ്‌​പോ​സ്റ്റ് ​ഓ​ഫീ​സ് ​മാ​ർ​ച്ചി​ൽ​ ​പ്ര​തി​ഷേ​ധ​മി​ര​മ്പി.​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​നൂ​റു​ക​ണ​ക്കി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​സ​മ​ര​ത്തി​ൽ​ ​അ​ണി​നി​ര​ന്നു.​ ​ഉ​ച്ച​ക്ക് 12.40​ ​ഓ​ടെ​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​ക​ട​ന​വു​മാ​യി​ ​പോ​സ്റ്റ് ​ഓ​ഫീ​സി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​ബാ​രി​ക്കേ​ഡ് ​മ​റി​ച്ചി​ടാ​ൻ​ ​ആ​ദ്യം​ശ്ര​മം​ ​ന​ട​ത്തി​യ​ത് ​വി​ജ​യി​ച്ചി​ല്ല.​ ​ബാ​രി​ക്കേ​ഡ് ​മ​റി​ക​ട​ന്ന് ​പോ​സ്റ്റ് ​ഓ​ഫീ​സ് ​കോ​മ്പൗ​ണ്ടി​ലേ​ക്ക് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഇ​ര​ച്ചെ​ത്തി.​ ​കോ​മ്പൗ​ണ്ടി​നു​ള്ളി​ലും​ ​റോ​ഡി​ലും​ ​ഒ​രേ​ ​സ​മ​യ​ത്ത് ​പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു.​ ​നേ​താ​ക്ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 50​ ​ഓ​ളം​ ​പേ​രാ​ണ് ​പോ​സ്റ്റ് ​ഓ​ഫീ​സി​ന് ​മു​ൻ​പി​ൽ​ ​കു​ത്തി​യി​രു​ന്ന് ​മു​ദ്രാ​വാ​ക്യം​ ​മു​ഴ​ക്കി​യ​ത്.​ ​പി​ന്തി​രി​പ്പി​ക്കാ​ൻ​ ​പൊ​ലീ​സ് ​ശ്ര​മം​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​വി​ജ​യി​ച്ചി​ല്ല.​ ​ഒ​ടു​വി​ൽ​ ​വി​ദ്യാ​ർ​ഥി​ക​ളെ​ ​ഇ​വി​ടെ​ ​നി​ന്നും​ ​അ​റ​സ്റ്റ് ​ചെ​യ്ത് ​നീ​ക്കു​ക​യാ​യി​രു​ന്നു.​ ​എ​സ്.​എ​ഫ്.​ഐ​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം​ ​ആ​ര്യ​ ​പ്ര​സാ​ദ് ​മാ​ർ​ച്ച് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.
ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​പ​ർ​ണ​ ​ഗൗ​രി​ ​അ​ധ്യ​ക്ഷ​യാ​യി.​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം​ ​സാ​ന്ദ്ര​ ​ര​വീ​ന്ദ്ര​ൻ,​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​അ​ഫി​ന​ ​ഫ്രാ​ൻ​സി​സ്,​ ​മു​ഹ​മ്മ​ദ് ​ഷി​ബി​ലി,​ ​ഇ.​എ​ ​സാ​യ​ന്ത് ​കൃ​ഷ്ണ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​സി.​ആ​ർ​ ​വി​ഷ്ണു,​ ​എ.​അ​ബി​ൻ​ ​ബാ​ബു,​ ​സ​ച്ചു​ ​ഷാ​ജി​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL