കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർത്ഥം 'സൺഡേ ഫൺ റൈഡ്' ബുള്ളറ്റ് റാലി സംഘടിപ്പിച്ചു. സംസ്ഥാന ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ കാലിക്കറ്റ് ബുള്ളറ്റ് ക്ലബിന്റെയും ഫോഗി മൗണ്ടൻ അമ്യൂസ്മെന്റ് പാർക്ക് ആൻഡ് റിസോർട്ടിന്റെയും സഹകരണത്തോടെയായിരുന്നു റാലി. കോഴിക്കോട് ബീച്ചിൽ കെ. ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനാഞ്ചിറ, മുക്കം, തിരുവമ്പാടി, തുഷാരഗിരി, പുലിക്കയം കയാക്കിംഗ് സെന്റർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കോടഞ്ചേരിയിൽ സമാപിച്ചു. സമാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ബുള്ളറ്റ് ക്ലബ് പ്രസിഡന്റ് എം.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |