SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.50 AM IST

അന്ത്യാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ

paleri
രമേശൻ പാലേരിക്ക് അന്ത്യാഞ്ജലി

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റിയായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ വളർത്തിയ, ചെയർമാൻ രമേശൻ പാലേരിക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത് ആയിരങ്ങൾ.

കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കോയമ്പത്തൂരിൽ നിന്ന് സെെബർ പാർക്കിലും പിന്നീട് ഇന്നലെ വെെകിട്ട് കോഴിക്കോട് ടൗൺഹാളിലും തുടർന്ന് വടകര ടൗൺഹാളിലും പൊതുദർശനത്തിന് വച്ചു. ഇന്നലെ രാത്രി യു.എൽ.സിസി ആസ്ഥാനത്തും പൊതുദർശനത്തിനു വച്ചു. ഇന്ന് രാവിലെ 11ന് നാദാപുരം റോഡിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

ഇന്നലെ ഉച്ച കഴിഞ്ഞതോടെ രമേശൻ പാലേരിക്ക് അന്ത്യോപചാരമർപ്പിക്കാൻ കോഴിക്കോട് ടൗൺഹാളിലേക്ക് നിരവധി പേർ ഒഴുകിയെത്തി. ടൗൺഹാളിനകത്തും പുറത്തും ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു. സൗമ്യമായ പെരുമാറ്റവും ഊഷ്മളമായ സൗഹാർദ്ദവും കാത്തുസൂക്ഷിച്ച അദ്ദേഹത്തെ അവസാനമായി ഒരു നാേക്ക് കാണാൻ സെെബർ പാർക്കിലും വടകര ടൗൺഹാളിലും യു.എൽ.സി.സി ആസ്ഥാനത്തും നിരവധി പേരെത്തി.

സി.പി.എം ജില്ല സെക്രട്ടറി എം. മെഹബൂബ്, കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ, മുൻ എം.എൽ.എ എ.പ്രദീപ്കുമാർ, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി പ്രകാശ്ബാബു, കെ. അജിത, എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ.പി. ഗവാസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി.വി ബാലൻ, കെ.കെ ബാലൻ, ജില്ലാ അസി. സെക്രട്ടറി പി.കെ നാസർ, ജില്ല എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി, ആർ.ജെ.ഡി നാഷണൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം മനയത്ത് ചന്ദ്രൻ, ജില്ല പ്രസിഡന്റ് എം.കെ ഭാസ്കരൻ, സെക്രട്ടറി പ്രേംഭാസിൻ, സലീം മടവൂർ, കെ. ലോഹ്യ തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിച്ചു. കേരളകൗമുദിക്കു വേണ്ടി കോഴിക്കോട് യൂണിറ്റ് ചീഫ് എൻ. രാജീവ്, ബ്യൂറോ ചീഫ് കെ.പി സജീവൻ എന്നിവർ റീത്ത് സമർപ്പിച്ചു.

വെ​റു​മൊ​രു​ ​പേ​ര​ല്ല​ ​പാ​ലേ​രി​ ​ര​മേ​ശൻ

കോ​ഴി​ക്കോ​ട്:​ ​ര​മേ​ശ​ൻ​ ​പാ​ലേ​രി​ ​എ​ന്ന​ത് ​മ​ല​യാ​ളി​ക്ക് ​വെ​റും​ ​ഒ​രു​ ​പേ​ര​ല്ല.​ ​നേ​രം​പു​ല​ർ​ന്നാ​ൽ​ ​ഉ​റ​ങ്ങും​വ​രെ​ ​അ​വ​ൻ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​നി​ര​വ​ധി​യാ​യ​ ​റോ​ഡു​ക​ളു​ടേ​യും​ ​പാ​ല​ങ്ങ​ളു​ടേ​യും​ ​ശി​ൽ​പ്പി.​ ​അ​തി​ന​പ്പു​റ​ത്ത് ​കേ​വ​ലം​ ​ഒ​രു​ ​സ​ഹ​ക​ര​ണ​ ​സൊ​സൈ​റ്റി​യെ​ ​ഏ​ഷ്യ​യി​ൽ​ത​ന്നെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഉ​ന്ന​തി​യി​ലെ​ത്തി​ച്ച​ ​സ​ഹ​ക​ര​ണ​ ​വി​പ്ല​വ​ത്തി​ന്റെ​ ​അ​തി​കാ​യ​ൻ.​ 66ാം​ ​വ​യ​സി​ൽ​ ​ഒ​ട്ടും​ ​നി​ന​യ്ക്കാ​തെ​ ​ശ​രീ​ര​ത്തെ​ ​ക​വ​ർ​ന്ന​ ​കാ​ൻ​സ​ർ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഇ​ഹ​ലോ​ക​ ​വാ​സ​ത്തി​ന് ​തി​ര​ശ്ശീ​ല​യി​ട്ടെ​ങ്കി​ലും​ ​മ​ല​യാ​ളി​ക്ക് ​മു​ന്നി​ൽ​ ​ക​ല​ർ​പ്പി​ല്ലാ​തെ​ ​ചി​രി​ച്ചു​കൊ​ണ്ട് ​ജീ​വി​ച്ച​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സം​ഭാ​വ​ന​ക​ൾ​ ​കാ​ലാ​തി​വ​ർ​ത്തി​യാ​യി​ ​നി​ല​നി​ൽ​ക്കും.​ 31​വ​ർ​ഷ​ക്കാ​ലം​ ​ഒ​രു​ ​ഊ​രാ​ളു​ങ്ക​ൽ​ ​ലേ​ബ​ർ​ ​കോ​ൺ​ട്രാ​ക്ട് ​സൊ​സൈ​റ്റി​യു​ടെ​ ​ചെ​യ​ർ​മാ​നാ​യി​രി​ക്കു​ക,​ ​ആ​ ​കാ​ല​ങ്ങ​ളി​ലൊ​ന്നും​ ​ഒ​രു​ ​ചെ​റു​വി​ര​ൽ​ ​തൂ​ക്ക​ത്തി​ൽ​പോ​ലും​ ​അ​ഴി​മ​തി​യോ​ ​ആ​രോ​പ​ണ​ങ്ങ​ളോ​ ​കേ​ൾ​ക്കാ​തെ​ ​മ​ഹാ​പ്ര​സ്ഥാ​ന​ത്തെ​ ​ന​യി​ക്കു​ക,​ ​ഒ​രു​ ​ദി​വ​സം​ ​പ​തി​നാ​യി​ര​ത്തോ​ളം​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​സം​സ്ഥാ​ന​മാ​കെ​ ​തൊ​ഴി​ലെ​ടു​ക്കു​മ്പോ​ഴും​ ​അ​വ​രു​ടെ​യെ​ല്ലാം​ ​ചെ​റി​യ​ ​പ്ര​യാ​സ​ങ്ങ​ളും​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​തൊ​ട്ട​റി​യു​ക,​ ​ഒ​രു​പ​ക്ഷെ​ ​കേ​ര​ള​ത്തി​ന്റെ​ ​സ​ഹ​ക​ര​ണ​ ​പ്ര​സ്ഥാ​ന​ ​രം​ഗ​ത്ത് ​സു​വ​ർ​ണ​ലി​പി​ക​ളി​ൽ​ ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​ഇ​തു​പോ​ലെ​ ​മ​റ്റൊ​രു​ ​പേ​രു​ണ്ടാ​വി​ല്ല.

@​ ​വാ​ഗ്ഭ​ടാ​ന​ന്ദ​നി​ൽ​ ​നി​ന്നും​ ​ഏ​റ്റു​വാ​ങ്ങി​യ​ ​തീ​പ്പ​ന്തം

സ​മൂ​ഹി​ക​ ​പ​രി​ഷ്‌​ക​ർ​ത്താ​വാ​യി​രു​ന്ന​ ​വാ​ഗ്ഭ​ടാ​ന​ന്ദ​ന്റെ​ ​പ്രേ​ര​ണ​യി​ലാ​ണ് ​ഊ​രാ​ളു​ങ്ക​ൽ​ ​ലാ​ബ​ർ​ ​കോ​ൺ​ട്രാ​ക്ട് ​സൊ​സൈ​റ്റി​ ​തു​ട​ങ്ങി​യ​ത്.​ ​പ​ണ​ത്തി​ന്റെ​ ​ആ​വ​ശ്യ​ത്തി​നു​ ​പ​ര​സ്പ​രം​ ​സ​ഹാ​യി​ക്കാ​ൻ​ ​ഒ​രു​ ​'​ഐ​ക്യ​നാ​ണ​യ​സം​ഘം​'​ ​ആ​ണ് ​ആ​ദ്യ​മു​ണ്ടാ​ക്കി​യ​ത്.​ ​ജോ​ലി​ ​ഇ​ല്ലാ​താ​യ​വ​ർ​ക്കു​ ​ജോ​ലി​ ​ന​ൽ​കു​ന്ന​തി​നാ​യി​ ​മ​റ്റൊ​രു​ ​സം​ഘം​ ​ഉ​ണ്ടാ​ക്കി.​ ​'​ഊ​രാ​ളു​ങ്ക​ൽ​ ​കൂ​ലി​വേ​ല​ക്കാ​രു​ടെ​ ​പ​ര​സ്പ​ര​ ​സ​ഹാ​യ​സം​ഘം​'.​ ​ഈ​ ​സം​ഘം​ ​പ​ണി​ക​ൾ​ ​ക​രാ​റെ​ടു​ത്ത് ​സ്വ​യം​ ​ചെ​യ്യും.​ ​തൊ​ഴി​ലി​നും​ ​കൂ​ലി​ക്കു​മൊ​പ്പം​ ​ലാ​ഭ​വും​ ​വീ​തം​വ​യ്ക്കും.​ ​ഈ​ ​സം​ഘ​മാ​ണ് ​ഇ​ന്ന​ത്തെ​ ​'​ഊ​രാ​ളു​ങ്ക​ൽ​ ​ലേ​ബ​ർ​ ​കോ​ൺ​ട്രാ​ക്ട് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​സൊ​സൈ​റ്റി.​ 1925​ ​ഫെ​ബ്രു​വ​രി​ 13​നാ​ണ് ​സം​ഘം​ ​റ​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത്.​ ​വാ​ഗ്ഭ​ടാ​ന​ന്ദ​ന്റെ​ ​ശി​ഷ്യ​ൻ​മാ​രാ​യ​ 14​ ​പേ​രാ​യി​രു​ന്നു​ ​പ്ര​ചാ​ര​ക​ർ.
1931​ ​മു​ത​ൽ​ 1949​ ​വ​രെ​ 19​ ​വ​ർ​ഷ​ക്കാ​ലം​ ​ഊ​രാ​ളു​ങ്ക​ൽ​ ​സം​ഘ​ത്തെ​ ​ന​യി​ച്ച​ ​പാ​ലേ​രി​ ​ച​ന്ദ​മ്മാ​ന്റെ​ ​ചെ​റു​മ​ക​നും​ 1952​ ​മു​ത​ൽ​ 1984​ ​വ​രെ​ 32​ ​വ​ർ​ഷം​ ​ന​യി​ച്ച​ ​പാ​ലേ​രി​ ​ക​ണാ​ര​ൻ​ ​മാ​സ്റ്റ​റു​ടെ​ ​മ​ക​നു​മാ​യ​ ​ര​മേ​ശ​ൻ​ 1984​ൽ​ ​ഓ​വ​ർ​സി​യ​റാ​യി​ ​സം​ഘ​ത്തി​ൽ​ ​ജോ​ലി​ക്ക് ​ചേ​ർ​ന്ന​ത് ​തി​ക​ച്ചും​ ​അ​പ്ര​തീ​ക്ഷി​ത​ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു.​ ​പ​ഠ​നം​ ​ക​ഴി​ഞ്ഞ് ​തൊ​ഴി​ൽ​ ​തേ​ടി​ ​ഗ​ൾ​ഫി​ലേ​ക്കു​ള്ള​ ​യാ​ത്ര​യ്ക്കി​ട​യി​ൽ​ ​മും​ബൈ​ ​ന​ഗ​ര​ത്തി​ൽ​ ​ചു​റ്റി​ക്ക​റ​ങ്ങു​ന്ന​തി​നി​ട​യി​രു​ന്നു​ ​അ​ച്ഛ​ന്റെ​ ​മ​ര​ണ​ ​വാ​ർ​ത്ത​യ​റി​ഞ്ഞ​ത്.​ ​നാ​ട്ടി​ലേ​ക്ക് ​തി​രി​ച്ച​ ​ര​മേ​ശ​ൻ​ ​ഗ​ൾ​ഫ് ​സ്വ​പ്ന​ങ്ങ​ൾ​ ​കൈ​ ​വെ​ടി​ഞ്ഞ് ​സം​ഘ​ത്തി​ൽ​ ​ജോ​ലി​ക്ക് ​ചേ​ർ​ന്ന​തും​ ​നി​ർ​ബ​ന്ധി​ത​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്.​ ​സം​ഘ​ത്തി​ലെ​ ​തൊ​ഴി​ലാ​ളി​യാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​കാ​ല​യ​ള​വ് ​ര​മേ​ശ​ന് ​വ​ലി​യ​ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് ​ന​ൽ​കി​യ​ത്.​ ​പ​തി​റ്റാ​ണ്ടു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ ​പാ​ര​മ്പ​ര്യ​മു​ള്ള​ ​സം​ഘ​ത്തി​ൽ​ ​പ്ര​തി​സ​ന്ധി​ ​ഘ​ട്ട​ത്തി​ലും​ ​അ​ന്ന​ന്ന​ത്തെ​ ​ആ​ഹാ​ര​ത്തി​ന് ​വേ​ണ്ടി​ ​പി​ടി​ച്ചു​ ​നി​ൽ​ക്കു​ന്ന​ ​കു​റെ​ ​മ​നു​ഷ്യ​രെ​ ​ചേ​ർ​ത്തു​ ​പി​ടി​ച്ച് ​മു​ന്നോ​ട്ടു​പോ​വു​ക​ ​എ​ന്ന​ ​ശ്ര​മ​ക​ര​മാ​യ​ ​ദൗ​ത്യം​ ​അ​വ​രു​ടെ​ ​നി​ർ​ബ​ന്ധ​ത്തി​ന് ​വ​ഴ​ങ്ങി​ ​ഏ​റ്റെ​ടു​ത്ത​ ​ര​മേ​ശ​ൻ,​ ​ത​ന്റെ​ ​മു​മ്പി​ലു​ള്ള​ ​വെ​ല്ലു​വി​ളി​ക​ളെ​പ്പ​റ്റി​ ​ബോ​ധ​വാ​നാ​യി​രു​ന്നു.​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​പൂ​ർ​ണ​മാ​യി​ ​ഉ​പ​യോ​ഗി​ക്കാ​നും​ ​തൊ​ഴി​ലാ​ളി​ക​ർ​ക്ക് ​ആ​ത്മ​വി​ശ്വാ​സം​ ​ന​ൽ​കാ​നും​ ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​ര​മേ​ശ​ൻ​ ​ശ്ര​മം​ ​ന​ട​ത്തി.
1995​ ​മു​ത​ലാ​ണ് ​യു.​എ​ൽ.​സി.​സി.​എ​സി​ന്റെ​ ​സാ​ര​ഥി​യാ​യി​ ​ര​മേ​ശ​ൻ​ ​വ​രു​ന്ന​ത്.​ 1995​ൽ​ ​പ്ര​സി​ഡ​ന്റാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​പി​ന്നീ​ട് ​ചെ​യ​ർ​മാ​നാ​യി.​ ​തു​ട​ർ​ച്ച​യാ​യി​ 31​ ​വ​ർ​ഷം​ ​സൊ​സൈ​റ്റി​യെ​ ​ന​യി​ച്ചു.​

മു​ഖ​ഛാ​യ​ ​മാ​റ്റി​;​ ​വ​യ​നാ​ടി​ന്റെ​യും

പ്ര​ദീ​പ് ​മാ​ന​ന്ത​വാ​ടി

ക​ൽ​പ്പ​റ്റ​:​ ​ചു​രു​ങ്ങി​യ​കാ​ലം​ ​കൊ​ണ്ട് ​വ​യ​നാ​ട് ​ജി​ല്ല​യു​ടെ​ ​മു​ഖ​ഛാ​യ​ ​മാ​റ്റാ​ൻ​ ​മാ​തൃ​കാ​പ​ര​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​ഊ​രാ​ളു​ങ്ക​ൽ​ ​ലേ​ബ​ർ​ ​കോ​ൺ​‌​‌​ട്രാ​ക്ട് ​കോ​ ​ഓ​പ്പ​റേ​റ്റീ​വ് ​സൊ​സൈ​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ര​മേ​ശ​ൻ​ ​പാ​ലേ​രി​ ​ചെ​യ്ത​ത്.​ ​ചെ​യ​ർ​മാ​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഇ​ട​പെ​ട​ൽ​ ​വ​യ​നാ​ട്ടി​ലെ​ ​എ​ല്ലാ​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​പ്ര​ക​ട​മാ​ണ്.​ ​അ​ത് ​റോ​ഡാ​യാ​ലും​ ​പാ​ല​ങ്ങ​ളാ​യാ​ലും​ ​കെ​ട്ടി​ട​ങ്ങ​ളാ​യാ​ലും​ ​എ​ല്ലാ​ത്തി​നും​ ​അ​ദ്ദേ​ഹം​ ​പ്ര​ത്യേ​ക​ ​താ​ത്പ്പ​ര്യം​ ​കാ​ണി​ച്ചി​രു​ന്നു.​ ​വ​യ​നാ​ടി​നോ​ട് ​പ്ര​ത്യേ​ക​ ​മ​മ​ത​ ​കാ​ണി​ച്ച് ​കൊ​ണ്ടാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​സൊ​സൈ​റ്റി​യു​ടെ​ ​ഓ​രാേ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും.​ ​നി​ര​വ​ധി​ ​വെ​ല്ലു​വി​ളി​ക​ൾ​ ​ഉ​ണ്ടാ​യി​ട്ടും​ ​ലോ​ക​ത്തി​ന് ​ത​ന്നെ​ ​മാ​തൃ​ക​യാ​യ​ ​വ​യ​നാ​ട് ​ടൗ​ൺ​ഷി​പ്പ് ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ​ ​മു​ൻ​പ​ന്തി​യി​ൽ​ ​നി​ന്നു.​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യി​ൽ​ ​മാ​തൃ​കാ​പ​ര​മാ​യ​ ​പ്ര​വ​ർ​ത്ത​ന​മാ​ണ് ​അ​ദ്ദേ​ഹം​ ​കാ​ണി​ച്ച​ത്.​ ​മു​ണ്ട​ക്കൈ​ ​ചൂ​ര​ൽ​മ​ല​ ​ഉ​രു​ൾ​ദു​ര​ന്തം​ ​ന​ട​ന്ന​പ്പോ​ൾ​ ​സൊ​സൈ​റ്റി​യു​ടെ​ ​മു​ഴു​വ​ൻ​ ​യ​ന്ത്ര​സാ​മ​ഗ്രി​ക​ളും​ ​മാ​സ​ങ്ങ​ളോ​ളം​ ​ദു​ര​ന്ത​മു​ഖ​ത്ത് ​പ്ര​വ​ർ​ത്തി​ച്ചു.​ ​മു​ഴു​വ​ൻ​ ​ജീ​വ​ന​ക്കാ​രെ​യും​ ​വി​ട്ടു​ന​ൽ​കി.​അ​തേ​ ​പോ​ലെ​ ​ക​ള​ളാ​ടി​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​സ​മ​യ​ത്തും​ ​ര​ക്ഷ​ക​രാ​യി​ ​അ​വി​ടെ​ ​ഓ​ടി​യെ​ത്തി​യ​ത് ​സൊ​സൈ​റ്റി​യു​ടെ​ ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു.​ ​വ​യ​നാ​ട്ടി​ലെ​ ​മ​ല​യോ​ര​ ​ഹൈ​വേ​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള​ള​ ​റോ​ഡു​ക​ളു​ടെ​ ​നി​ർ​മ്മാ​ണം​ ​ഏ​വ​രു​ടെ​യും​ ​പ്ര​ശം​സ​ ​പി​ടി​ച്ച് ​പ​റ്റു​ന്ന​താ​യി​രു​ന്നു.​ ​സൊ​സൈ​റ്റി​യു​ടെ​ ​മാ​തൃ​കാ​പ​ര​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ്രി​യ​ങ്ക​ഗാ​ന്ധി​ ​എം.​പി​യി​ൽ​ ​നി​ന്ന് ​സൊ​സൈ​റ്റി​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പു​ര​സ്ക്കാ​രം​ ​ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.
2019​ ​മെ​യ് ​മാ​സം​ ​മു​ത​ലാ​ണ് ​ഇ​ട​വേ​ള​ക​ൾ​ ​ഇ​ല്ലാ​തെ​ ​വ​യ​നാ​ട്ടി​ൽ​ ​ഊ​രാ​ളു​ങ്ക​ൽ​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ച് ​വ​ന്ന​ത്.​ ​തി​രു​നെ​ല്ലി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ്ര​ശ​സ്ത​മാ​യ​ ​നെ​ട്ട​റ​ ​പാ​ല​വും​ ​റോ​ഡും​ ​ഏ​വ​രു​ടെ​യും​ ​പ്ര​ശം​സ​ ​പി​ടി​ച്ചു​പ​റ്റി.​ ​ജി​ല്ല​യി​ലെ​ ​ഏ​റ്റ​വും​ ​നീ​ളം​ ​കൂ​ടി​യ​ ​വ​ള​ളി​യൂ​ർ​ക്കാ​വ് ​പാ​ല​വും​ ​ശ്ര​ദ്ധേ​യ​മാ​യ​ ​പ്ര​വൃ​ത്തി​യാ​ണ്.​ ​ചൂ​ര​ൽ​മ​ല​ ​ഉ​രു​ൾ​ ​പൊ​ട്ടി​യ​പ്പോ​ൾ​ ​ബെ​യ്ലി​ ​പാ​ലം​ ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​ആ​ർ​മി​യെ​ ​സ​ഹാ​യി​ക്കാ​ൻ​ ​മു​ന്നി​ട്ടി​റ​ങ്ങി.​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​അ​വ​സാ​നി​പ്പി​ച്ചി​ട്ടും​ ​ര​ണ്ടു​മാ​സ​ത്തോ​ളം​ ​സൊ​സൈ​റ്റി​ ​പ്ര​തി​നി​ധി​ക​ൾ​ ​ചൂ​ര​ൽ​ ​മ​ല​യി​ൽ​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചു.​എ​ല്ലാം​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു.

ഒ​ഞ്ചി​യം​ ​പ​രി​ധി​യിൽ ഇ​ന്ന് ​ഹ​ർ​ത്താൽ

വ​ട​ക​ര​:​ ​അ​ന്ത​രി​ച്ച​ ​ഊ​രാ​ളു​ങ്ക​ൽ​ ​ലേ​ബ​ർ​ ​കോ​ൺ​ട്രാ​ക്ട് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​സൊ​സൈ​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​പാ​ലേ​രി​ ​ര​മേ​ശ​നോ​ടു​ള്ള​ ​ആ​ദ​ര​സൂ​ച​ക​മാ​യി​ ​ഒ​ഞ്ചി​യം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ​രി​ധി​യി​ൽ​ ​ഇ​ന്ന് ​ദു​:​ഖ​സൂ​ച​ക​മാ​യി​ ​ഹ​ർ​ത്താ​ൽ​ ​ആ​ച​രി​ക്കും.​ ​സ​ർ​വ​ക​ക്ഷി​ ​തീ​രു​മാ​ന​പ്ര​കാ​രം​ ​രാ​വി​ലെ​ ​ആ​റു​ ​മ​ണി​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​മ​ണി​ ​വ​രെ​യാ​ണ് ​ഹ​ർ​ത്താ​ൽ.​ ​പാ​ലേ​രി​ ​ര​മേ​ശ​ന്റെ​ ​വി​യോ​ഗ​ത്തി​ൽ​ ​ആ​ദ​ര​സൂ​ച​ക​മാ​യി​ ​ഇ​ന്ന് ​മ​ട​പ്പ​ള്ളി​ ​ഗ​വ.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ,​ ​മ​ട​പ്പ​ള്ളി​ ​വി.​വി.​എ​ച്ച്.​എ​സ് ​എ​ന്നി​വ​യ്‌​ക്ക് ​അ​വ​ധി​യാ​യി​രി​ക്കും.

പ്ര​മു​ഖ​ ​സ​ഹ​കാ​രി​ക​ളി​ൽ​ ​മു​ൻ​നി​ര​ക്കാ​ര​നെന്ന്​ ​പി​ണ​റാ​യി​ ​വി​ജ​യൻ

കോ​ഴി​ക്കോ​ട്:​ ​കേ​ര​ളം​ ​ക​ണ്ട​ ​പ്ര​മു​ഖ​ ​സ​ഹ​കാ​രി​ക​ളി​ൽ​ ​മു​ൻ​നി​ര​ക്കാ​ര​നെ​യാ​ണ് ​ഊ​രാ​ളു​ങ്ക​ൽ​ ​ലേ​ബ​ർ​ ​കോ​ൺ​ട്രാ​ക്ട് ​സൊ​സൈ​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ര​മേ​ശ​ൻ​ ​പാ​ലേ​രി​യു​ടെ​ ​നി​ര്യാ​ണ​ത്തി​ലൂ​ടെ​ ​ന​ഷ്ട​മാ​യ​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​മൂ​ന്ന് ​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി​ ​യു.​എ​ൽ.​സി.​സി.​എ​സി​നെ​ ​അ​ന​ന്യ​മാ​യ​ ​ക​ർ​മ്മ​ശേ​ഷി​യോ​ടെ​യാ​ണ് ​അ​ദ്ദേ​ഹം​ ​ന​യി​ച്ച​ത്.
വാ​ഗ്ഭ​ടാ​ന​ന്ദ​ ​ഗു​രു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ ​തൊ​ഴി​ലാ​ളി​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​ഇ​ന്ന് ​നി​ർ​മ്മാ​ണ​രം​ഗ​ത്തോ​ടൊ​പ്പം​ ​വി​വ​ര​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യ​ട​ക്കം​ ​വൈ​വി​ദ്ധ്യ​മാ​ർ​ന്ന​ ​മേ​ഖ​ല​ക​ളി​ൽ​ ​വ്യാ​പ​രി​ക്കു​ന്ന​ ​വ​ലി​യ​ ​പ്ര​സ്ഥാ​ന​മാ​യി​ ​വ​ള​ർ​ന്നി​രി​ക്കു​ന്നു.​ ​ഏ​ഷ്യ​യി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​തൊ​ഴി​ലാ​ളി​ ​കൂ​ട്ടാ​യ്മ​യാ​ണി​ത്.​ ​ഈ​ ​വ​ള​ർ​ച്ച​യ്ക്ക് ​പി​ന്നി​ൽ​ ​ര​മേ​ശ​ന്റെ​ ​അ​ക്ഷീ​ണ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​മു​ണ്ടെ​ന്ന് ​അ​ദ്ദേ​ഹം​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ചു.​ ​സ​ഹ​ക​ര​ണ​ ​ത​ത്വ​ങ്ങ​ളി​ൽ​ ​അ​ടി​യു​റ​ച്ചു​ ​നി​ന്നു​കൊ​ണ്ട് ​ത​ന്റെ​ ​മാ​നേ​ജ്മെ​ന്റ് ​വൈ​ദ​ഗ്ദ്ധ്യം​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​പു​രോ​ഗ​തി​ക്കാ​യി​ ​ഉ​പ​യോ​ഗി​ച്ചു.​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ,​ ​ഐ.​ടി​ ​-​യു.​എ​ൽ.​ ​സൈ​ബ​ർ​ ​പാ​ർ​ക്ക്,​ ​ടൂ​റി​സം,​ ​വി​ദ്യാ​ഭ്യാ​സം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മേ​ഖ​ല​ക​ളി​ൽ​ ​ഇ​ന്ന് ​യു.​എ​ൽ.​സി.​സി.​എ​സ് ​അ​നി​ഷേ​ധ്യ​ ​സാ​ന്നി​ദ്ധ്യ​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ഊ​രാ​ളു​ങ്ക​ൽ​ ​ലേ​ബ​ർ​ ​കോ​ൺ​ട്രാ​ക്ട് ​സൊ​സൈ​റ്റി​യെ​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നാ​യി​ ​ത​ന്റെ​ ​പി​താ​വി​ന്റെ​ ​പാ​ത​യി​ൽ​ ​സ​ഞ്ച​രി​ച്ച​യാ​ളാ​യി​രു​ന്നു​ ​ര​മേ​ശ​ൻ​ ​പാ​ലേ​രി.​ ​ഏ​റെ​ ​ശ്ര​മ​ക​ര​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യും​ ​അ​നു​ഭ​വ​ത്തി​ലൂ​ടെ​യും​ ​സ​ഹ​ജീ​വി​ക​ളെ​ ​വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു.​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ​സ്വ​യം​ ​സ​മ​ർ​പ്പി​ച്ച​ ​അ​ദ്ദേ​ഹം​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​മാ​തൃ​ക​യാ​യി​രു​ന്നു.​ ​രാ​ജ്യ​ത്തെ​ ​ത​ന്നെ​ ​പ്ര​മു​ഖ​രാ​യ​ ​സാ​ങ്കേ​തി​ക​ ​വി​ദ​ഗ്ദ്ധ​ർ,​ ​ടെ​ക്‌​നോ​ക്രാ​റ്റു​ക​ൾ​ ​വി​വി​ധ​ ​ത​ല​ങ്ങ​ളി​ലു​ള്ള​ ​സാ​ങ്കേ​തി​ക​ ​വി​ദ​ഗ്ധ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​ര​മേ​ശി​ന്റെ​ ​മാ​നേ​ജ്‌​മെ​ന്റ് ​വൈ​ദ​ഗ്ദ്ധ്യം​ ​നേ​രി​ട്ട് ​മ​ന​സി​ലാ​ക്കി​യ​വ​രാ​ണ്.
-​സ​ത്യ​ൻ​ ​മൊ​കേ​രി
സി.​പി.​ഐ​ ​അ​സി.​ ​സെ​ക്ര​ട്ട​റി

ഊ​രാ​ളു​ങ്ക​ൽ​ ​സൊ​സൈ​റ്റി​ക്ക് ​മൂ​ന്നു​പ​തി​റ്റാ​ണ്ടി​ല​ധി​കം​ ​ക​ർ​മ്മ​നി​ര​ത​വും​ ​ഭാ​വ​നാ​പൂ​ർ​ണ​വു​മാ​യ​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​ര​മേ​ശ​ൻ​ ​പാ​ലേ​രി,​ ​സ്ഥാ​പ​ന​ത്തെ​ ​ഏ​ഷ്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ഹ​ക​ര​ണ​ ​കൂ​ട്ടാ​യ്മ​യാ​യി​ ​വ​ള​ർ​ത്തി​യെ​ടു​ത്തു.​ ​കേ​ര​ള​ത്തി​ലെ​ ​പൊ​തു​മ​രാ​മ​ത്ത് ​പ്ര​വൃ​ത്തി​ക​ളി​ൽ​ ​ഉ​യ​ർ​ന്ന​ ​ഗു​ണ​നി​ല​വാ​രം​ ​കൊ​ണ്ടു​വ​ന്നു​ ​എ​ന്ന​താ​ണ് ​സൊ​സൈ​റ്റി​യു​ടെ​ ​വ​ലി​യ​ ​സം​ഭാ​വ​ന.​ ​അ​തി​ലൂ​ടെ​ ​കേ​ര​ള​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​ന​ത്തി​ൽ​ ​സൊ​സൈ​റ്റി​ ​വ​ലി​യ​ ​പ​ങ്കു​ ​വ​ഹി​ച്ചു.​സ​ഹ​ക​ര​ണ​ ​പ്ര​സ്ഥാ​ന​ത്തി​ന് ​അ​ദ്ദേ​ഹം​ ​ന​ൽ​കി​യ​ ​സം​ഭാ​വ​ന​ക​ൾ​ ​കേ​ര​ളം​ ​എ​ക്കാ​ല​വും​ ​സ്മ​രി​ക്കും.
-​ ​ഡോ.​ ​ആ​സാ​ദ് ​മൂ​പ്പൻ
ആ​സ്റ്റ​ർ​ ​ഡി​ ​എം​ ​ക്വാ​ളി​റ്റി​ ​കെ​യ​ർ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ചെ​യ​ർ​മാൻ

കാ​ലി​ക്ക​റ്റ് ​ചേം​ബർ

സ​ഹ​ക​ര​ണ​ ​പ്ര​സ്ഥാ​ന​ത്തി​ന് ​ന​വീ​ന​മാ​യ​ ​ദി​ശാ​ബോ​ധം​ ​ന​ൽ​കി​യ​ ​ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള​ ​സം​ഘാ​ട​ക​നും​ ​മാ​തൃ​കാ​പ​ര​മാ​യ​ ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്നു​ ​ര​മേ​ശ​ൻ​ ​പാ​ലേ​രി.​ ​തൊ​ഴി​ലാ​ളി​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യെ​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​ശ്ര​ദ്ധേ​യ​മാ​ക്കി​യ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നേ​തൃ​ത്വ​വും​ ​വി​ക​സ​ന​ ​കാ​ഴ്ച​പ്പാ​ടും​ ​കേ​ര​ള​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​ന​ത്തി​നും​ ​സാ​മൂ​ഹി​ക​ ​പു​രോ​ഗ​തി​ക്കും​ ​വി​ല​മ​തി​ക്കാ​നാ​വാ​ത്ത​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കി.
-​കാ​ലി​ക്ക​റ്റ് ​ചേം​ബർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL