SignIn
Kerala Kaumudi Online
Sunday, 20 September 2026 10.13 PM IST

ബി.ജെ.പി മുക്കം മണ്ഡലം ശിൽപശാല

bjp
ബിജെപി മുക്കം മണ്ഡലം ശില്പശാല റൂറൽ ജില്ല ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്യുന്നു.

മുക്കം : ബി.ജെ.പി മുക്കം മണ്ഡലം ശിൽപശാല കോഴിക്കോട് റൂറൽ ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി എസ് അഖിൽ അദ്ധ്യക്ഷത വഹിച്ചു. നരേന്ദ്ര മോദി

മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ബി.ജെ.പി ഒരു മാസക്കാലം നടത്തുന്ന സേവാ സങ്കൽപ്പ അഭിയാൻ പരിപാടികൾ ജില്ലാ വൈസ് പ്രസിഡന്റ് മനോജ് നടുക്കണ്ടി വിശദീകരിച്ചു.

മുക്കം നഗരസഭ കൗൺസിലർ ബബിത, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി.പ്രമോദ് കുമാർ, കെ എസ് ജിതേഷ് , സംസ്ഥാന കൗൺസിൽ അംഗം ബാബു മൂലയിൽ എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി ദേശീയ സമിതി അംഗമായിരുന്ന ചേറ്റൂർ ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികം 18 ന് വിവിധ പരിപാടികളുടെ

ആചരിക്കും. വൈകിട്ട് മുക്കത്ത് നടക്കുന്ന അനുസ്മരണ സമ്മേളനം ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL