SignIn
Kerala Kaumudi Online
Sunday, 20 September 2026 11.29 PM IST

വർഗീയതക്ക് കീഴടങ്ങുന്നതാണ്‌കോൺഗ്രസിന്റെ ചരിത്രം: അനുശ്രീ

s
സി.പി.എം ചെമ്മലശ്ശേരി രണ്ടാം മൈലിൽ സംഘടിപ്പിച്ച പൊതുയോഗം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അനുശ്രീ ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രം വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതും അതിന് കീഴടങ്ങുന്നതുമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അനുശ്രീ പറഞ്ഞു. മതനിരപേക്ഷകേരളത്തെ സംരക്ഷിക്കുക, സംഘപരിവാറിന് കീഴടങ്ങുന്ന യു.ഡി.എഫ് സർക്കാർ നയത്തിനെതിരെ പ്രതികരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി സി.പി.എം കുരുവമ്പലം ലോക്കൽ കമ്മിറ്റി ചെമ്മലശ്ശേരി രണ്ടാം മൈലിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ലോക്കൽ സെക്രട്ടറി സി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം വി.പി. മുഹമ്മദ് ഹനീഫ പ്രസംഗിച്ചു. അനിയൻ പുളിക്കീഴ് സ്വാഗതവും ബാവ ബഷീർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL