SignIn
Kerala Kaumudi Online
Friday, 10 July 2026 12.16 PM IST

സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ndrf

പത്തനംതിട്ട: ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സ്‌കൂൾ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ അടിയന്തര ദുരന്തനിവാരണരക്ഷാ പ്രവർത്തന പരിശീലനം സംഘടിപ്പിച്ചു.
അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനം, ബേസിക് ലൈഫ് സപ്പോർട്ട് എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. സ്‌കൂൾ പ്രിൻസിപ്പൽ എൻ.രാകേഷിന്റെ സാന്നിദ്ധ്യത്തിൽ 80 ആൺകുട്ടികളും 70 പെൺകുട്ടികളും പങ്കെടുത്തു. എൻ.ഡി.ആർ.എഫ് സബ് ഇൻസ്‌പെക്ടർ ദീപക് ചിലർ നേതൃത്വം നൽകി. അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രഥമശുശ്രൂഷാ രീതികൾ, അപകടത്തിൽപ്പെട്ടവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവ പരിശീലിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL