SignIn
Kerala Kaumudi Online
Friday, 04 September 2026 11.37 AM IST

ഡ്രഡ്‌ജർ കേസ്: കേന്ദ്രസർക്കാരിനെ ഒഴിവാക്കി

ന്യൂഡൽഹി: വിവാദ ഡ്രഡ്‌ജർ ഇടപാടുമായി ബന്ധപ്പെട്ട് മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെ സുപ്രീംകോടതിയിലുള്ള ഹർജിയിൽ ഇനി കേന്ദ്രസർക്കാരിനെ കേൾക്കില്ല. നെതർലൻഡ്സിൽ നിന്നുള്ള രേഖകളെത്തിച്ച് കേരളത്തിന് കൈമാറിയെന്ന് കേന്ദ്രം ഇന്നലെ അറിയിച്ചു. ഇനി തങ്ങൾക്ക് കേസിൽ പങ്കില്ലെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. ഹർജിയിലെ നടപടികളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. വിഷയം ആറാഴ്ചയ്‌ക്കു ശേഷം പരിഗണിക്കും. ജേക്കബ് തോമസിനെതിരെയുള്ള വിജിലൻസ് കേസ് റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാരും ​പൊതുപ്രവർത്തകനായ സത്യൻ നരവൂരുമാണ് അപ്പീൽ സമർപ്പിച്ചിരുന്നത്. ഹൈക്കോടതി ഉത്തരവ് 2023 ആഗസ്റ്റിൽ സുപ്രീംകോടതി സ്റ്റേ ചെയ്‌തിരുന്നു. ജേക്കബ് തോമസ് പോർട്ട് ഡയറക്‌ടറായിരിക്കെ,ടെക്‌നിക്കൽ കമ്മിറ്റിയെ മറികടന്ന് ഡ്രഡ്‌ജർ ഇടപാടിന് ഒത്താശ ചെയ്‌തെന്നാണ് വിജിലൻസ് കേസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL