SignIn
Kerala Kaumudi Online
Saturday, 05 September 2026 12.33 PM IST

റിസോർട്ട് ജീവനക്കാരെ ആക്രമിച്ച അഞ്ചംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

വർക്കല: മാന്തറ ബീച്ചിന് സമീപത്തേക്കുള്ള വഴിത്തർക്കത്തെ തുടർന്ന് അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്.പ്രതികളിലൊരാൾ അറസ്റ്റിൽ.നാലുപേർ പൊലീസ് നിരീക്ഷണത്തിൽ.ഇവരെല്ലാം ഉടൻ പിടിയിലാകുമെന്ന് വർക്കല ഡി.വൈ.എസ്.പി അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു ആക്രമണം.മാന്തറ ബീച്ചിലേക്കും റിസോർട്ട് മേഖലയിലേക്കുമുള്ള വഴി സംബന്ധിച്ച് സമീപത്തെ ഫ്ളവർ ഹിൽസ് കോട്ടേജും മാടത്തിൽ കോട്ടേജും തമ്മിൽ തർക്കമുണ്ട്.ഇതിനിടെ വ്യാഴാഴ്ച ഫ്ലവർ ഹിൽസിലേക്ക് വന്ന വിനോദ സഞ്ചാരിയെ മാടത്തിൽ കോട്ടേജുകാർ തടയുകയും ജീവനക്കാരനായ പുന്നകുളം സ്വദേശി സജീദിനെ ആക്രമിക്കുകയുമായിരുന്നു.

സജീദിനെ ആക്രമിക്കുന്നതറിഞ്ഞെത്തിയ അനന്തിരവനും മാനേജരുമായ ഇഷാമിനെയും സംഘം ആക്രമിച്ചു.ഇഷാമിന്റെ ഇടത് കണ്ണിന് താഴെയും തലയ്ക്കും കമ്പി കൊണ്ടുള്ള മാരകമായ അടിയേറ്റു ഇയാളുടെ തലയിൽ പത്തോളം തുന്നലുകളുണ്ടെന്നും പ്രാണരക്ഷാർത്ഥം കമ്പി പിടിച്ചുവാങ്ങി തിരിച്ചടിച്ചതിൽ അഞ്ചംഗ സംഘത്തിനും പരിക്കുണ്ടെന്നും അറിയുന്നു.ഇടവ പുന്നകുളം ഫാത്തിമാസിൽ ഇഷാമിന്റെ പരാതിയെ തുടർന്ന് അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാന്തറ സ്വദേശികളായ സിദ്ദീഖ്,റാഫി,ഷാജഹാൻ,മുഹാജിർ,മുസ്ലിം കുട്ടി എന്നിവർക്കെതിരെയാണ് അയിരൂർ പൊലീസ് കൊലപാതകശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്നത്.

അഞ്ചാം പ്രതിയായ മാന്തറ കളരിയിൽ തെക്കേത്തൊടി വീട്ടിൽ മുസ്ലിം കുട്ടിയെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്.ആക്രമണത്തിന് തൊട്ടുമുമ്പ് റിസോർട്ടിലെ സി.സി ടിവി ക്യാമറകൾ ഓഫ് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL