SignIn
Kerala Kaumudi Online
Sunday, 11 October 2026 12.02 AM IST

കോർപ്പറേഷന്റെ വ്യാജരേഖ നിർമ്മിക്കൽ; പ്രതിയുമായി തെളിവെടുത്തു

തിരുവനന്തപുരം: കോർപ്പറേഷൻ നേമം സോണൽ ഓഫീസിൽ വ്യാജ കെട്ടിട സർട്ടിഫിക്കറ്റും റഗുലറൈസേഷൻ രസീതും നിർമ്മിച്ച് തട്ടിപ്പുനടത്തിയ സംഭവത്തിൽ റിമാൻഡിലായ മണക്കാട് സ്വദേശി അഖിൽ രാജുമായി (33) തെളിവെടുപ്പ് നടത്തി.
പ്രതിയുടെ വീട്ടിലും മറ്റുസ്ഥലങ്ങളിലും എത്തിച്ച് തെളിവുകൾ ശേഖരിച്ചു. സർട്ടിഫിക്കറ്റും രസീതും വ്യാജമായി നിർമ്മിച്ച ഫോൺ പൊലീസ് കണ്ടെടുത്തു. കരമന എസ്.എച്ച്.ഒ അഭിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്.
കൂടുതൽ ചോദ്യം ചെയ്‌തെങ്കിലും കൃത്യത്തിൽ കൂട്ടുപ്രതികളില്ലെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം വൈകിട്ടോടെ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്‌തു.

കരമന സ്വദേശി അബ്ദുൾ റഹ്മാന്റെ പരാതിയിലാണ് അഖിൽ രാജിനെ അറസ്റ്റ് ചെയ്തത്. കോർപ്പറേഷൻ ജീവനക്കാരനെന്ന വ്യാജേനയാണ് അഖിൽരാജ് വ്യാജരേഖ നൽകി ഗൂഗിൾപേ വഴി പലപ്പോഴായി പണം തട്ടിയത്. പരാതിക്കാരന്റെ മകന്റെ പേരിലുള്ള വീടിന് ടി.സി നമ്പറും ബിൽഡിംഗ് സർട്ടിഫിക്കറ്റും ടാക്സ് സർട്ടിഫിക്കറ്റും ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ ജൂലായ് 21 മുതൽ സെപ്തംബർ വരെ 1.92 ലക്ഷം രൂപയാണ് പ്രതി കൈപ്പറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL