SignIn
Kerala Kaumudi Online
Saturday, 10 October 2026 9.25 PM IST

' വേണം' മുട്ടപ്പലം എം.എഫ്.എ.സി ജംഗ്‌ഷനിലോട്ട് ഒരു ബസ്

dd

മുടപുരം: ചിറയിൻകീഴ് നിന്ന് അഴൂർ,മുട്ടപ്പലം എം.എഫ്.എ.സി ജംഗ്‌ഷൻ വഴി തിരുവനന്തപുരത്തേയ്ക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനഃരാരംഭിക്കണമെന്നാവശ്യം ശക്തം.ഇതുവഴി കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൊവിഡിന്റെ സമയത്താണ് ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിറുത്തിയത്.പിന്നീട് ഇതുവരെയും സർവീസുകൾ പുനഃരാരംഭിച്ചിട്ടില്ല.

ബസ് സർവീസ് ഇല്ലാത്തതിനാൽ പ്രദേശവാസികളുടെ യാത്രാദുരിതം വർദ്ധിച്ചു.കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണ് ഇപ്പോൾ യാത്ര.തങ്ങളുടെ യാത്രാദുരിതം കണക്കിലെടുത്ത് നിറുത്തലാക്കിയ സർവീസുകൾ ഉടൻ പുനഃരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സ്കൂൾ - കോളേജ് വിദ്യാർത്ഥികളും,​അതിരാവിലെ കമ്പനികളിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലിക്ക് പോകുന്ന തൊഴിലാളികളും സമയത്ത് എത്താനാകാതെ വട്ടംചുറ്റുന്നു

പാവപ്പെട്ട രോഗികൾക്ക് മെഡിക്കൽ കോളേജിലേക്കും മറ്ര് സർക്കാർ ആശുപത്രിയിലേക്ക് പോകാനും ബസ് ഇല്ലാത്തതിനാൽ ഇരട്ടി പണം ചെലവാകുന്നു

ബസ് ഒക്കെ പോയി

ചിറയിൻകീഴ് നിന്ന് അഴൂർ,എം.എഫ്.എ.സി ജംഗ്‌ഷൻ,മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷൻ,ശാസ്തവട്ടം വഴി നാഷണൽ ഹൈവേയിൽ പ്രവേശിച്ച് തിരുവനന്തപുരത്ത് പോകുന്നതാണ് ഈ റൂട്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് ഈ റൂട്ട് വഴി നെടുമങ്ങാട്ടത്തേക്ക് സ്വകാര്യ ബസ് സർവീസ് ഉണ്ടായിരുന്നു.അതിനുശേഷം കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി.ചെമ്പഴന്തി എസ്.എൻ കോളേജിലേക്കും ബസ് സർവീസുണ്ടായിരുന്നു.

ഡിപ്പോ മാറി

തുടക്കകാലത്ത് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുമാണ് സർവീസ് നടത്തിയിരുന്നെങ്കിലും,കണിയാപുരം ഡിപ്പോ ആരംഭിച്ചതോടെ അവിടെ നിന്നായി സർവീസുകൾ.അതിനുശേഷം സർവീസുകൾക്ക് മുടക്കവും കൃത്യനിഷ്ഠയുമില്ലാതായി.പിന്നീട് പഴയ സർവീസുകൾ നിറുത്തലാക്കി.അതിനുശേഷം വക്കം -പണയിൽക്കടവ് നിന്ന് സർവീസ് ആരംഭിച്ചെങ്കിലും അതും കൃത്യമായി ഓടിയില്ല.

അഴൂർ,മുട്ടപ്പലം എം.എഫ്.എ.സി ജംഗ്‌ഷൻ വഴി മെഡിക്കൽ കോളേജ്,തിരുവനന്തപുരത്തേയ്ക്കും കിഴക്കേകോട്ടയിലേക്കും കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.സ്വകാര്യ ബസും സർവീസ് ആരംഭിക്കണം.

അനീഷ്.എച്ച്,അഴൂർ

ഗ്രാമപഞ്ചായത്ത് മെമ്പർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL