
കഴക്കൂട്ടം: വൃദ്ധയുടെ പച്ചക്കറിക്കട രാത്രിയുടെ മറവിൽ ജെ.സി.ബി ഉപയോഗിച്ച് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.തൃപ്പാദപുരം ജംഗ്ഷനിലെ റോഡരികിൽ കഴിഞ്ഞ 38 വർഷമായി പച്ചക്കറിക്കട നടത്തുന്ന വസന്തയുടെ (72) കടയാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്.കട നശിപ്പിച്ച ശേഷം അവശിഷ്ടങ്ങൾ തൃപ്പാദപുരം മേലേക്കുളത്തിൽ കൊണ്ടിട്ടു.
കടയിൽ വില്പനയ്ക്കായി വച്ചിരുന്ന പച്ചക്കറികളും,മറ്റ് സാധനങ്ങളും,പച്ചക്കറി വാങ്ങാനുള്ള പണവും ഉണ്ടായിരുന്നതായി വസന്ത കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴക്കൂട്ടം പൊലീസും നാട്ടുകാരും ചേർന്ന് സമീപത്തെ സി.സി ടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |