തിരുവനന്തപുരം: ദുരൂഹമരണങ്ങൾ സ്വത്ത് തട്ടിപ്പിന്റെ ഭാഗമാണോ എന്നറിയാൻ പൊലീസ് നടത്തിയത് വേഷം മാറിയുള്ള അന്വേഷണം. വസ്തു കച്ചവടക്കാരായി രഹസ്യാന്വേഷണ സംഘം ആരോപണ വിധേയരുമായി സംസാരിച്ചപ്പോഴാണ് മൊഴികളിലെ പൊരുത്തക്കേടുകൾ ബോദ്ധ്യമായത്.
ദുരൂഹതയുണ്ടെന്ന വിലയിരുത്തലിലാണ് വിശദമായ അന്വേഷണം തുടങ്ങിയത്. തുടർന്ന് ആധാരങ്ങളിലെ ജയമാധവൻ നായരുടെ ഒപ്പ് വ്യാജമെന്ന് ഫോറൻസിക് പരിശോധനയിലൂടെ ഉറപ്പിച്ചു. അതോടെ ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായെങ്കിലും പ്രതികളെ കുടുക്കാൻ മറ്റുതെളിവുകൾ ഇല്ലാതിരുന്നത് വെല്ലുവിളിയായി. പ്രതി കോടതി ജീവനക്കാരനായിരുന്നതിനാൽ അന്വേഷണ നടത്തിപ്പിനെക്കുറിച്ചുള്ള പരിചയം കേസ് വഴിതിരിച്ചുവിടാൻ ഇടയാക്കുമെന്ന വിലയിരുത്തലിലാണ് ശാസ്ത്രീയ തെളിവ് ശേഖരണം ആരംഭിച്ചത്.
കരമന പൊലീസിന്റേത് ഗുരുതര വീഴ്ച
കൂടത്തിൽ കുടുംബത്തിൽ അടിക്കടിയുണ്ടായ മരണങ്ങളെക്കുറിച്ച് കരമന പൊലീസ് ശരിയായി അന്വേഷിക്കാതിരുന്നത് ആദ്യഘട്ടത്തിൽ ഗുരുതര വീഴ്ചയായി. 2017ൽ മരിച്ച ജയമാധവൻ നായരുടെ ഇടത് പുരികത്തിന് മുകളിലായും മുഖത്തും പരിക്കുകളുണ്ടായിരുന്നെങ്കിലും ആ നിലയിലുള്ള അന്വേഷണം നടത്തിയില്ല. 2012ൽ രക്തം ഛർദ്ദിച്ചു മരിച്ചതായി പറയപ്പെടുന്ന ജയപ്രകാശിന്റെ പോസ്റ്റ്മോർട്ടം നടത്താൻ പോലും പൊലീസ് തയ്യാറായില്ല. നെഞ്ചുവേദനയെ തുടർന്ന് കട്ടിലിൽ നിന്നുവീണ് രക്തം ഛർദ്ദിച്ചു മരിച്ചെന്നാണ് കാര്യസ്ഥൻ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. എന്നാൽ ഇതേക്കുറിച്ചും അന്വേഷണമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |