SignIn
Kerala Kaumudi Online
Thursday, 22 October 2026 12.11 PM IST

തകർന്നടിഞ്ഞ് കണ്ണശ റോഡ്

kannasa

മലയിൻകീഴ്: മലയിൻകീഴ് പഞ്ചായത്തിലെ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന കണ്ണശ-അണ്ണറ റോഡ് തകർന്നടിഞ്ഞ് ചെളിക്കളമായ നിലയിൽ. കാൽനട പോലും സാദ്ധ്യമാകാതെ യാത്രക്കാർ ബുദ്ധിമുട്ടനുഭവിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. വിഷ്ണുപുരം,മഞ്ചാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള എളുപ്പമാർഗവുമാണീറോഡ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവാണ്.

ജില്ലാപഞ്ചായത്തിന്റെ 12ലക്ഷം രൂപ വിനിയോഗിച്ച് അണ്ണറ ഭാഗത്ത് അടുത്തിടെ കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ റോഡിന്റെ മറ്റ് ഭാഗങ്ങളെല്ലാം സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടുപയോഗിച്ച് റോഡ് ടാറിംഗ് നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. 5വർഷം മുൻപ് ടാറിംഗ് ചെയ്ത റോഡിന്റെ പല ഭാഗങ്ങളിലും ടാറിംഗ് ഇളകി മാറി വൻ കുഴികൾ രൂപപ്പെട്ട നിലയിലാണ്.

കുഴികളും വെള്ളക്കെട്ടും

600ലേറെ കുടുംബങ്ങളാണ് ഈ മേഖലയിൽ താമസിക്കുന്നത്. റോഡാകെ വെള്ളക്കെട്ടായതിനാൽ രാത്രി കാലങ്ങളിൽ ഇതുവഴി പോകാനാകാത്ത സ്ഥിതിയാണ്. സ്വകാര്യ വാഹനങ്ങൾ,സ്കൂൾ ബസുകൾ എന്നിവ ഇതുവഴി പോകുന്നുണ്ട്.റോഡിന്റെ അവസ്ഥയ്ക്ക് പരിഹാരത്തിനായി ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ സമീപിച്ചെങ്കിലും ഫലവുമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.മഴ പെയ്താലുടൻ ഈ റോഡിനിരുവശത്തും വെള്ളം ഒഴുകിയെത്തി റോഡ് തോടായി മാറും.

റോഡ് നവീകരിക്കണം

മലയിൻകീഴ്,കാട്ടാക്കട,തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതിനുള്ള മാർഗമാണ് കണ്ണശ-അണ്ണറ റോഡ്. 600 മീറ്റർ ദൈർഘ്യമുള്ള റോഡ് അടിയന്തരമായി നവീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നിരവധി സ്കൂൾ ബസുകൾ ഇതുവഴി കടന്നുപോകുന്നത് ജീവൻ പണയപ്പെടുത്തിയാണ്.ഈ റോഡ് നവീകരിച്ചിരുന്നെങ്കിൽ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ആശ്വാസമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL